Image

കുവൈത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വ്യാജപ്രചാരണം നടത്തിയ ആളെ അറസ്റ്റ് ചെയ്തു

Published on 20 March, 2020
കുവൈത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വ്യാജപ്രചാരണം നടത്തിയ ആളെ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സ്യഷ്ടിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റസമ്മതം നടത്തിയതോടെ ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിനു പ്രതിയെ കൈമാറി.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതോ ലഭിക്കുന്ന തെറ്റായ വാര്‍ത്തകള്‍ മറ്റുള്ളവര്‍ക്ക് അയക്കുന്നതോ കിംവദന്തികള്‍ , പ്രചാരണങ്ങള്‍ എന്നിവ വാട്‌സ്ആപ്പ് ,ഫേസ് ബുക്ക് ,യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതോ കുറ്റകരമാണെന്ന് അധികൃതര്‍ അറിയിച്ചു .

ഔദ്യോഗിക മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മാത്രം പിന്തുടരാനും മറ്റുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഇത്തരം വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക