Image

കുവൈത്തില്‍ ഇന്ത്യക്കാര്‍ കുടുങ്ങി; പ്രത്യേക വിമാന സര്‍വീസിന് ആവശ്യമുയരുന്നു

Published on 20 March, 2020
കുവൈത്തില്‍ ഇന്ത്യക്കാര്‍ കുടുങ്ങി; പ്രത്യേക വിമാന സര്‍വീസിന് ആവശ്യമുയരുന്നു

കുവൈത്ത് സിറ്റി: വ്യോമ ഗതാഗത നിരോധനം മൂലം കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാന്‍ പ്രത്യേക വിമാന സര്‍വീസിന് ആവശ്യമുയരുന്നു. മാര്‍ച്ച് 7 മുതല്‍ കുവൈത്ത് സര്‍ക്കാര്‍ വിമാനത്താവളം അടച്ചതിനാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരാണ് കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

വിസാ കാലാവധി കഴിഞ്ഞവരും സന്ദര്‍ശന വിസയിലും സ്വകാര്യ - ബിസിനസ് ആവശ്യത്തിനായി രാജ്യത്തെത്തിയവരുമായ ആയിരക്കണക്കിന് പ്രവാസികളാണ് നാട്ടിലേക്ക് പോകുവാനുള്ള വഴികള്‍ തേടുന്നത്. പ്രത്യേക വിമാന സര്‍വീസിനായി ഇന്ത്യന്‍ എംബസി കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ എംബസിയെ സമീപിച്ചതായാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് ലെബനന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് വിമാന സര്‍വീസുകള്‍ നടത്താന്‍ കുവൈത്ത് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക