Image

ടി.എസ്. ചാക്കോ, തമ്പി ചാക്കോ, മാത്യു കൊക്കൂറ ഫൊക്കാന ഉപദേശക സമിതിയില്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 21 May, 2012
ടി.എസ്. ചാക്കോ, തമ്പി ചാക്കോ, മാത്യു കൊക്കൂറ ഫൊക്കാന ഉപദേശക സമിതിയില്‍
ന്യൂയോര്‍ക്ക്: 2010ലെ ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ചു നടന്ന ജനറല്‍ കൗണ്‍സിലില്‍ ഒരു സ്ഥിരം ഉപദേശക സമിതി രൂപീകരിക്കാനുള്ള തീരുമാനമെടുത്ത് അംഗീകാരത്തിനായി ട്രസ്റ്റീ ബോര്‍ഡിന് സമര്‍പ്പിച്ചതനുസരിച്ച്, ഫൊക്കാനയുടെ സ്ഥാപക നേതാക്കളും ചിരകാല പ്രവര്‍ത്തകരുമായ ടി.എസ്. ചാക്കോ,തമ്പി ചാക്കോ, മാത്യു കൊക്കൂറ എന്നിവരെ ഉപദേശക സമിതിയിലെ സ്ഥിരം അംഗങ്ങളായിതിരഞ്ഞെടുത്തതായി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു. ഇവരുടെ അംഗത്വത്തിന് കാലാവധി ഇല്ല.

ഈ മൂന്നു പേരുടേയും സേവനം ഫൊക്കാനയുടെ അഭിവൃദ്ധിക്കും ലക്ഷ്യപ്രാപ്തിക്കും ഏറെ അനിവാര്യമാണെന്ന് പോള്‍ കറുകപ്പിള്ളില്‍ അഭിപ്രായപ്പെട്ടു. ഫൊക്കാന എന്ന സംഘടനയെ ജനകീയമാക്കുവാനും, സാമൂഹ്യ സേവനങ്ങള്‍ക്കും സംഘടനയുടെ കെട്ടുറപ്പിനും ക്രിയാത്മക പങ്കു വഹിച്ചിട്ടുള്ള ഇവര്‍ ഈ സംഘടനയിലെ ഐക്യവും സഹിഷ്ണുതയും വര്‍ദ്ധിപ്പിച്ച് മലയാളികളുടെ ഐക്യത്തിന്റെ പ്രതീകമാക്കിത്തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സീനിയര്‍ അംഗങ്ങളെ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കാന്‍ ജനറല്‍ കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും.
ടി.എസ്. ചാക്കോ, തമ്പി ചാക്കോ, മാത്യു കൊക്കൂറ ഫൊക്കാന ഉപദേശക സമിതിയില്‍ടി.എസ്. ചാക്കോ, തമ്പി ചാക്കോ, മാത്യു കൊക്കൂറ ഫൊക്കാന ഉപദേശക സമിതിയില്‍ടി.എസ്. ചാക്കോ, തമ്പി ചാക്കോ, മാത്യു കൊക്കൂറ ഫൊക്കാന ഉപദേശക സമിതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക