Image

കോവിഡ്-19: ന്യു ജെഴ്‌സിയില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളുടെ മരണം നടുക്കമായി

Published on 20 March, 2020
കോവിഡ്-19: ന്യു ജെഴ്‌സിയില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളുടെ മരണം നടുക്കമായി
ഫ്രീഹോള്‍ഡ്, ന്യു ജെഴ്‌സി: കൊറോണ വൈറസ് ബാധിച്ച് ഒരു കുടുംബത്തിലെ നാലാമത്തെയാള്‍ വ്യാഴാഴ്ച മരിച്ചു. മൂന്നു പേര്‍ ഗുരുതര നിലയില്‍ കഴിയുന്നു.

കൊറോണ ദുരന്തത്തിലെ ഏറ്റവും ദുഖകരമായ അനുഭവമായി ഫസ്‌കോ കുടുംബത്തില്‍ഒരാഴ്ചയില്‍ നാലു മരണം. ഇരുപത് കുടുംബാംഗങ്ങള്‍ ക്വാറന്റൈനിലാണ്. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ നീട്ടി വച്ചിരിക്കുന്നു.

എന്താണു സംഭവിച്ചതെന്ന് കുടുംബാംങ്ങള്‍ക്കോ വിദഗ്ദര്‍ക്കോ വ്യക്തമാകുന്നില്ല.

ഫ്രീഹോള്‍ഡിലുള്ള റീറ്റ ഫസ്‌കോ ജാക്‌സണ്‍, 55, കഴിഞ്ഞയാഴ്ച മരിച്ചു. പിന്നീടവര്‍ കോവിഡ്-19 പോസിറ്റിവ് ആണെന്നു കണ്ടെത്തി. 11 മക്കളില്‍ മൂത്ത ആളായിരുന്നു റീറ്റ.

പെന്‍സില്വേനിയയിലെ ബാത്തില്‍ അവരുടെ സഹോദരന്‍ കാര്‍മിന്‍ ഫസ്‌കോ ഈ ബുധനാഴ്ച മരിച്ചു. അന്നു തന്നെ രാത്രി ഫ്രീഹോള്‍ഡിലുള്ള അവരുടെ അമ്മ ഗ്രേസ് ഫസ്‌കോ, 73, മരിച്ചു. രണ്ട്മക്കള്‍ മരിച്ചത് അറിയാതെ അവര്‍ യാത്രയായി.

വ്യാഴാഴ്ച ന്യു ജെഴ്‌സി മണലപനിലുള്ള സഹോദരന്‍ വിന്‍സന്റ് ഫസ്‌കോ, 53, മരിച്ചു.

ഇനി ആരുടെ ഊഴം എന്ന ഭീതിയില്‍ കുടുംബം കഴിയുന്നു.

കുടുംബത്തിലെ എല്ലാവരും ഒത്തു കൂടിയ ചടങ്ങില്‍ വച്ചാണു വൈറസ് ബാധിച്ചതെന്നു കരുതുന്നു. കോവിഡ് ബാധിച്ച് ന്യു ജെഴ്‌സിയില്‍ ആദ്യം മരിച്ച കുതിര പരിശീലകന്‍ ജോണ്‍ ബ്രെന്നനുമായി കാര്‍മൈനു ബിസിനസ് ഇടപാടുകളുണ്ടായിരുന്നു. എന്നാല്‍ ബ്രെന്നന്‍ അവരുടെ കുടുംബ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

ന്യു ജെഴ്‌സിയില്‍ ഇതിനകം 742 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു, ഒന്‍പത് പേര്‍ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക