Image

നീതി നടപ്പായെന്ന് ടൊവീനോയും ഗീതും മോഹന്‍ദാസും!! മറ്റ് താരങ്ങളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ

Published on 20 March, 2020
നീതി നടപ്പായെന്ന് ടൊവീനോയും ഗീതും മോഹന്‍ദാസും!! മറ്റ് താരങ്ങളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ

ദില്ലി; രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളേയും ഒടുവില്‍ തൂക്കിലേറ്റി. വെള്ളിയാഴ്ച അര്‍ധരാത്രി വരേയും ശിക്ഷയില്‍ നിന്നും രക്ഷതേടി പ്രതികള്‍ നിയമത്തിന്റെ അവസാന പഴുതും തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ പുലര്‍ച്ചെ 5.30 ഓടെ നാല് പ്രതികളേയും ഒരുമിച്ച്‌ തൂക്കിലേറ്റുകയായിരുന്നു. വിധിയില്‍ പ്രതികരിച്ച്‌ നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.

നീതി നടപ്പായി എന്നാണ് നടന്‍ ടൊവീനോ തോമസും നടി ഗീതുമോഹന്‍ദാസും പ്രതികരിച്ചത്. ഈ അമ്മയുടെ വിജയം, ഓരോ പെണ്‍കുട്ടികളുടേയും വിജയം, ഒരു ജനതയുടെ വിജയം നിര്‍ഭയയ്ക്ക് നീതി എന്നായിരുന്നു അലതാരകയായ അശ്വതി ശ്രീകാന്ത് കുറിച്ചത്. കൃഷ്ണകുമാര്‍, സാധിക വേണുഗോപാല്‍ തുടങ്ങിയ മലയാള താരങ്ങളും പ്രതികളെ തൂക്കിലേറ്റിയ വാര്‍ത്ത പങ്കുവെച്ച്‌ രംഗത്തെത്തി.

ബോളിവുഡ് താരങ്ങളായ തപ്സി പന്നു, റിതേഷ് ദേശ്മുഖ്, പ്രീതി സിന്റെ തുടങ്ങിയവരും പ്രതികരിച്ചിട്ടുണ്ട്. ഒടുവില്‍ നിര്‍ഭയ കേസ് അവസാനിച്ചിരിക്കുന്നു. കുറച്ച്‌ മുന്‍പേ നീതി നടപ്പാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും കേസ് ഇപ്പോള്‍ അവസാനിച്ചതില്‍ താന്‍ സന്തോഷവതിയാണ്. ഒടുവില്‍ നിര്‍ഭയയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കും ശാന്തി ലഭിച്ചു, എന്നായിരുന്നു പ്രീതി സിന്റെ ട്വീറ്റ്.

ഒടുവില്‍ അത് നടപ്പായി. വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവരെ സംബന്ധിച്ച്‌ ഇത് വളരെ ദൈര്‍ഘ്യമേറിയ ഒരു പോരാട്ടമായിരുന്നു, എന്നാണ് നടി തപ്സി പന്നു കുറിച്ചത്. നിര്‍ഭയയുടെ അമ്മ ആശാദേവിയേയും പോസ്റ്റില്‍ തപ്സി പരാമര്‍ശിക്കുന്നുണ്ട്.

തന്റെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിര്‍ഭയയുടെ മാതാപിതാക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമാണ്. കാത്തിരിപ്പ് ഏറെ നീണ്ടുപോയെങ്കിലും ഒടുവില്‍ നീതി നടപ്പായി, എന്നായിരുന്നു നടന്‍ റിതേഷ് ദേശ്മുഖിന്റെ ട്വീറ്റ്. കര്‍ശന നിയമവും കഠിനമായ ശിക്ഷയും വേഗത്തില്‍ നീതി നടപ്പാക്കുന്ന കോടതികളിലൂടെയും മാത്രമേ ഇത്തരം ഹീന പ്രവര്‍ത്തികള്‍ നടത്തുന്നവരുടെ മനസില്‍ ഭയം ഉണ്ടാക്കാന്‍ കഴിയൂ, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Sudhir Panikkaveetil 2020-03-20 10:57:37
അമേരിക്കൻ മലയാളി എഴുത്തുകാർ ഉടനെ പ്രതികരിക്കുമായിരിക്കും. എന്റെ പ്രതികരണം ഭാരതത്തിലെ നീതിന്യായവ്യവസ്ത്ഥയിൽ പ്രതീക്ഷ വയ്ക്കാം!! മതം വരുമ്പോൾ മാത്രം പ്രതികരിക്കുന്ന വായനക്കാരെ പ്രതികരിക്കാനില്ലേ? നാല് പുരുഷസഹോദരങ്ങൾക്ക് തൂക്കിലേറേണ്ടി വന്നത് പെണ്ണ് മൂലമെന്ന് വിലപിക്കുന്ന വനിതകൾക്കും പ്രതികരിക്കാൻ ഉണ്ടാകും.കഷ്ടമായിപ്പോയി. വധശിക്ഷ പാപമാണ് എന്നാൽ ബലാൽസംഗം ചെയ്തു കൊല്ലാം എന്ന് പറയുന്ന സമൂഹത്തിലെ കള്ളനാണയങ്ങളെ മിണ്ടാത്തതെന്തേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക