Image

കോവിഡ് പ്രതിരോധം, എന്ത് സഹായത്തിനും ഒപ്പമുണ്ട്: ജോർജി വർഗീസ്

Published on 19 March, 2020
കോവിഡ് പ്രതിരോധം, എന്ത് സഹായത്തിനും ഒപ്പമുണ്ട്: ജോർജി വർഗീസ്
ഫ്ലോറിഡ: ലോകത്തിനു തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധത്തിനായി സന്നദ്ധ പ്രവർത്തകർക്കും ,ആരോഗ്യപ്രവർത്തകർക്കും രോഗാവസ്ഥകൊണ്ട് പരോക്ഷമായി പ്രയാസം അനുഭവിക്കുന്നവർക്കും എന്ത് സഹായവും എത്തിക്കുവാൻ സന്നദ്ധമാണെന്ന് ഫൊക്കാന മുൻ ട്രസ്റ്റിബോർഡ് ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ജോർജി വർഗീസ് അറിയിച്ചു .

ഈ അവസരത്തിൽ മാനസികവും ,അല്ലാത്തതുമായ സഹായം ജനങ്ങൾക്ക് ലഭിക്കേണ്ടതുണ്ട് .അമേരിക്കയിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും ജനങ്ങൾ വീടുകളിൽ കഴിയുന്നു .സർക്കാർ എല്ലാ സ്ഥലങ്ങളിലും സാധ്യങ്ങൾ എത്തിക്കുന്നെണ്ടെങ്കിലും മാനസികമായ പിന്തുണ നമ്മുടെ സമൂഹത്തിനു ലഭിക്കണം .അമേരിക്കൻമലയാളികളിൽ പലരും വിസ സംബന്ധിയായ വിഷയങ്ങളിൽ പെട്ടുപോയവർ ഉണ്ടാകാം .ഇവർക്ക് സഹായം ആവശ്യമാണ് .ഫൊക്കാന പ്രവർത്തകർ ,മറ്റ്‌ അമേരിക്കൻ മലയാളി സംഘടനകൾ എല്ലാം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം  കൂടിയാണിത് .എല്ലാ പിന്തുണയും സഹായവും വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകൻ എന്നനിലയിലും വാഗ്ദാനം ചെയ്യുന്നതായും ജോർജി വർഗീസ് അറിയിച്ചു .

ഇതെല്ലാം സമാന്തരമായി നടക്കുന്ന പ്രവർത്തനങ്ങൾ ആണെങ്കിലും ലോകം ഒന്നായി നിന്നെങ്കിൽ മാത്രമേ ഇത്തരം അവസ്ഥകളെ നമുക്ക് പ്രതിരോധിക്കുവാൻ സാധിക്കുകയുള്ളു .മലയാളികളെ ബാധിക്കുന്ന ഒരു കാര്യം കൂടിയുണ്ട് .മലയാളിയുടെ കഷ്ടപ്പാടിന്റെ  കണക്കും വലുതാണ്.ഉയർന്ന സമ്പാദ്യ ശീലമുള്ളതിനാൽ സ്‌റ്റോക്ക് മാർക്കറ്റ് തകർച്ച കൊണ്ടുള്ള നഷ്ടം മലയാളിയെ വല്ലാതെ  തളർത്തിയിട്ടുണ്ട് . പലർക്കും 30 ശതമാനത്തിലധികം കരുതൽ ധനം കൈവിട്ടു പോയി. മനക്കരുത്തോട് കൂടി ഇതിനെ നേരിടുക മാത്രമേ വഴിയുള്ളു.പ്രൊഫെഷണൽ ഹെൽപ് വേണമെകിൽ ആകാം. അമേരിക്കൻ കുടിയേറ്റ ചരിത്രമെടുത്താൽ മലയാളികളിൽ 60 വയസ്സ് കഴിഞ്ഞവർ വളരെയുണ്ട് . വൈറസ് ബാധ  ഉണ്ടാകുവാൻ സാധ്യത നന്നേ കൂടുതലുള്ള ഏജ് ഗ്രൂപ്പ്. മലയാളിയുടെ ആഘോഷങ്ങളിൽ ആളുകൾ കൂടുന്നത് പോലെ മറ്റൊരു അമേരിക്കൻ സമൂഹത്തിലും ജനത്തിരക്ക് കാണാറില്ല. വിവാഹത്തിനും, പള്ളി-ക്ഷേത്ര  മീറ്റിംഗുകൾക്കും, അസോസിയേഷൻ യോഗങ്ങൾക്കും  നൂറു കണക്കിന് ആളുകൾ. സോഷ്യൽ ഡിസ്റ്റൻസിങ് ഏറ്റവും പ്രയാസപ്പെടുത്തിയത് നമ്മളെയാണ് എന്നും തോന്നുന്നു .

പക്ഷെ ഈ സമയം വളരെ പ്രധാനപ്പെട്ടതാണ് . ജീവിതത്തിൽ ഒരിക്കലും അല്പം റസ്റ്റ് എടുക്കാൻ മടിക്കുന്ന നമുക്ക് ഒന്നു തനിച്ചിരിക്കാനും, ജീവിതത്തെപ്പറ്റി പുതിയ കാഴ്ചപ്പാടുകൾ മെനഞ്ഞെടുക്കാനും ഒക്കെ ഈ സമയം ഉപയോഗിക്കാം.
നഷ്ടങ്ങളെ സാധ്യതകളാക്കി മാറ്റാനും നമുക്ക് കഴിയണം. അതാതു സംസ്ഥാനത്തെയും യു എസ് ഗവേര്മെന്റിന്റെയും നിയമങ്ങൾ പാലിച്ചു കൊണ്ട് മനക്കരുത്തോടുകൂടി ഈ മഹാവ്യാധിയെ നമുക്ക് സധൈര്യം നേരിടാം. പകർച്ചവ്യാധികളെ ശാസ്ത്രീയമായ അറിവുകളും മരുന്നും വാക്സിനും കൊണ്ടുമാത്രം ചെറുക്കാനാവില്ല. മികച്ച  ഇച്ഛാശക്തിയും പൊതുജനങ്ങളുടെ പൗരബോധവും കൂടി ഉണ്ടെങ്കിലേ നമ്മൾ വിജയിക്കൂ.ഈ പൗരബോധം ഉണ്ടാക്കുവാൻ ഫൊക്കാന പോലെയുള്ള സാംസ്കാരിക സംഘടനകളുടെ ഇടപെടലുകൾ ,മറ്റു സംഘടനകൾക്കൊപ്പം ചേർന്നുകൊണ്ട് ഒരേ മനസോടെ പ്രവർത്തിക്കുവാനും നമുക്ക് സാധിക്കണം .അതിനായി എല്ലാ സന്നദ്ധ സംഘടനകളും മുന്നോട്ടു വരണം .കേരളം പ്രളയത്തെ അതിജീവിച്ചത് പോലെ ,നിപയെ അതിജീവിച്ചതുപോലെ ഈ മാരകമായ വൈറസിനെയും അതിജീവിക്കണം .അതിനായി നമുക്കൊന്നിച്ചു ,ഒരേമനസോടെ പ്രവർത്തിക്കാം
Join WhatsApp News
nadukaani 2020-03-19 16:20:24
ഫൊക്കാന ചേട്ടാ ..ചേട്ടൻ അൽപ്പം താമസിച്ചു. ഫോമാ നേരത്തെ സഹായ വാഗ്ദാനവുമായി വാർത്തകളിൽ ഇടം പിടിച്ചു. അങ്ങനെ ഷൈൻ ചെയ്യാനുള്ള ഒരവസരം പാഴായി. ചേട്ടാ. ചേട്ടനെന്നല്ല ഒരു മലയാളി സംഘടനകളും ഇത്തരം വാചകക്കസർതല്ലാതെ ഇക്കാര്യത്തിൽ ഒന്നും ചെയ്യില്ല എന്നും. അതിനു കൊള്ളില്ല എന്നും അമേരിക്കൻ മലയാളി സമൂഹത്തിന് നല്ല ഉറപ്പുണ്ട്. ആയിരം മുടക്കി അമ്പതു രൂപായുടെ വേലിപ്പത്തൽ അവാർഡ് വാങ്ങാൻ കുറെ നേതാക്കൾ
ഫൊക്കാനചേട്ടാ 2020-03-19 23:39:07
ഫൊക്കാന ചേട്ടാ...... So you are so late, where is your publicity addicted president? Other rich old leaders? They are running away from USA?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക