Image

വി.എസിന്റെ കത്ത് കിട്ടിയതായി പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചു

Published on 21 May, 2012
വി.എസിന്റെ കത്ത് കിട്ടിയതായി പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: വി.എസ് അച്യുതാനന്ദന്റെ കത്ത് കിട്ടിയതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചു. കത്തയച്ചതായി വി.എസ് വ്യക്തമാക്കിയ ശേഷമാണ് കാരാട്ട് എഴുതി തയാറാക്കിയ നാലുവരി പ്രസ്താവനയിലൂടെ കത്ത് ലഭിച്ച കാര്യം അറിയിച്ചത്. വി.എസ് അയച്ച ഒരു കത്തിനെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ പലതും തെറ്റിദ്ധാരണാജനകമാണെന്നും കാരാട്ട് പ്രസ്താവനയില്‍ പറയുന്നു. ആശയക്കുഴപ്പമുണ്ടാക്കുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യമെന്നും കാരാട്ട് കുറ്റപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക