Image

വിദേശരാജ്യങ്ങളിലെ കള്ളപ്പണം: ധവളപത്രം പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു

Published on 21 May, 2012
വിദേശരാജ്യങ്ങളിലെ കള്ളപ്പണം: ധവളപത്രം പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെ കള്ളപ്പണനിക്ഷേപം സംബന്ധിച്ച ധവളപത്രം കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. ഇത് സംബന്ധിച്ച് സാധ്യമായ എല്ലാ വിവരങ്ങളും നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പ്രണാബ് മുഖര്‍ജി പാര്‍ലമെന്റില്‍ പറഞ്ഞു. അതേസമയം കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ച വിവരങ്ങള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നേരത്തെ മുതല്‍ വിവിധ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിന് തയാറായിരുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക