Image

ക്വാഡന്‍ ബെയില്‍സിന് ഇത് സ്വപ്ന സാക്ഷാത്കാരം; മലയാള സിനിമയില്‍ അവസരം നല്‍കി ഗിന്നസ് പക്രു

Published on 19 March, 2020
ക്വാഡന്‍ ബെയില്‍സിന് ഇത് സ്വപ്ന സാക്ഷാത്കാരം; മലയാള സിനിമയില്‍ അവസരം നല്‍കി ഗിന്നസ് പക്രു

ഉയരക്കുറവിന്‍റെ പേരില്‍ സഹപാഠികള്‍ പരിഹസിച്ചതിനാല്‍ വാവിട്ട് കരയുന്ന ക്വാഡന്‍ ബെയില്‍സ് എന്ന 9 വയസ്സുകാരനെ ആരും മറന്ന് കാണില്ല. വീഡിയോ വൈറലായതോടെ ലോക വ്യാപകമായി ഒട്ടേറെ ആളുകള്‍ ക്വാഡന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. സെലബ്രിറ്റികള്‍ അടക്കം ഒരു കൂട്ടം ആളുകള്‍ ക്വാഡനെ ആശ്വസിപ്പിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.

ക്വാഡനെ പിന്തുണച്ച്‌ കൊണ്ട് ഗിന്നസ് പക്രു എത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വാഡനും രംഗത്തെത്തിയിയിരുന്നു. പക്രുവിനെപ്പോലെ സിനിമാ താരമാവാനാണ് തന്‍റെ ആഗ്രഹമെന്നായിരുന്നു ക്വാഡന്‍ പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ഈ ആഗ്രഹം സഫലമാക്കി നല്‍കാന്‍ പോവുകയാണ് മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു.


ക്വാഡന് മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് ഗിന്നസ് പക്രു. ഫേസ്ബുക്ക് പേജിലൂടെയാണ് പക്രു ക്വാഡന് സിനിമയില്‍ അവസരം നല്‍കുന്ന വിവരം അറിയിച്ചത്. 'ക്വാഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. സ്വാഗതം. -പക്രു കുറിച്ചു.

ഉണ്ണിദാസ് കൂടത്തില്‍ സംവിധാനം ചെയ്യുന്ന ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുക. ബോഡി ഷെയ്മിങ്ങിനെ കുറിച്ച്‌ പറയുന്ന ചിത്രത്തിനു വേണ്ടി ക്വാഡനെ സമീപിച്ചിട്ടുണ്ടെന്ന് സംവിധായകനും അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക