Image

നയന്‍താരയുടെ 'നെട്രികണ്‍' എന്ന ത്രില്ലര്‍ ചിത്രത്തില്‍ അജ്മല്‍ അമീര്‍ പ്രധാന കഥാപാത്രമാകുന്നു

Published on 19 March, 2020
നയന്‍താരയുടെ 'നെട്രികണ്‍' എന്ന ത്രില്ലര്‍ ചിത്രത്തില്‍ അജ്മല്‍ അമീര്‍ പ്രധാന കഥാപാത്രമാകുന്നു

നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന 'നെട്രികണ്‍' എന്ന ത്രില്ലര്‍ ചിത്രത്തില്‍ മലയാളിയായ തെന്നിന്ത്യന്‍ താരം അജ്മല്‍ അമീര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നെന്ന് റിപ്പോര്‍ട്ട് . റൗഡി പിക്‌ച്ചേഴ്സിന്റെ ബാനറില്‍ വിഘ്നേഷ് ശിവന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ശിവന്റെ മൂന്നാംകണ്ണ് എന്നാണ് 'നെട്രികണ്‍'എന്ന തമിഴ് വാക്കിനര്‍ത്ഥം.


മണിരത്നത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന മിലിന്ദ് റാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബറോടെ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ 80 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.


കൊറിയന്‍ ത്രില്ലര്‍ ചിത്രമായ 'ബ്ലൈന്റി'ന്റെ ഔദ്യോഗിക റീമേക്ക് ആണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു റോഡ് അപകടത്തില്‍ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ച ഒരു പൊലീസുകാരി ഒരു കൊലപാതകത്തിനു പിന്നിലെ പ്രതിയെ കണ്ടുപിടിക്കാന്‍ ഡിറ്റക്ടീവിനെ സഹായിക്കുന്നതാണ് 'ബ്ലൈന്റി'ന്റെ ഇതിവൃത്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക