Image

കോവിഡ് 19: വിവാഹം മാറ്റിവെച്ച്‌ റിച്ച ഛദ്ദയും അലി ഫസലും

Published on 19 March, 2020
കോവിഡ് 19: വിവാഹം മാറ്റിവെച്ച്‌ റിച്ച ഛദ്ദയും അലി ഫസലും

കൊറോണ വൈറസ് ലോകം മുഴുവനും പടരുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവെച്ച്‌ ബോളിവുഡ് നടി റിച്ച ഛദ്ദയും നടന്‍ അലി ഫസലും. ഈ ഏപ്രിലില്‍ ആയിരുന്നു ഇവരുടെ വിവാഹം നടക്കാനിരുന്നത്. കോവിഡ് 19ന്റെ സാഹചര്യത്തില്‍ വിവാഹ തിയതി മാറ്റാനാണ് ഇരുവരുടെയും തീരുമാനം.


"കോവിഡ് 19 ആഗോളതലത്തില്‍ പടരുന്ന നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ അലി ഫസലും റിച്ച ഛദ്ദയും തങ്ങളുടെ വിവാഹം 2020ൃന്റെ അവസാന പകുതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കാനും ആര്‍ക്കും അസുഖം വരല്ലേയെന്നും അവര്‍ ആഗ്രഹിക്കുന്നു" എന്ന് താരങ്ങളുടെ വക്താവ് അറിയിച്ചു.


2016-ലാണ് റിച്ചയും അലിയും പ്രണയത്തിലാവുന്നത്. 'ഫുക്രീ' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. 'പങ്ക' എന്ന ചിത്രമാണ് റിച്ചയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. 'ഷക്കീല: നോട്ട് എ പോണ്‍സ്റ്റാര്‍', 'അഭി തോ പാര്‍ട്ടി ശുരു ഹുയി ഹേ' എന്ന ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക