Image

പെരുമാറ്റച്ചട്ട ലംഘനം: കോടതിയില്‍ കീഴടങ്ങിയ ജാര്‍ഖണ്ഡ് ഉപമുഖ്യമന്ത്രിക്ക് ജാമ്യം

Published on 21 May, 2012
പെരുമാറ്റച്ചട്ട ലംഘനം: കോടതിയില്‍ കീഴടങ്ങിയ ജാര്‍ഖണ്ഡ് ഉപമുഖ്യമന്ത്രിക്ക് ജാമ്യം
ധുംക: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങിയ ജാര്‍ഖണ്ഡ് ഉപമുഖ്യമന്ത്രി ഹേമന്ദ് സോറന് ജാമ്യം അനുവദിച്ചു. ബാല്‍മുകുന്ദ് റായ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹേമന്ദ് സോറന്‍ കീഴടങ്ങിയത്. ഇതിനുശേഷം ഇദ്ദേഹം നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2009 ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഒരു കെട്ടിടത്തില്‍ ജെഎംഎമ്മിന്റെ കൊടി നാട്ടിയതാണ് കേസിനാധാരം. ജനപ്രാതിനിധ്യ നിയമമനുസരിച്ചാണ് മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഹേമന്ദ് സോറനെതിരേ കേസെടുത്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക