Image

കോവിഡ്-19: സഹായഹസ്തവുമായി മലയാളി ഹെൽപ്പ് ലൈൻ ഫോറം

അനിൽ പെണ്ണുക്കര Published on 18 March, 2020
കോവിഡ്-19:  സഹായഹസ്തവുമായി മലയാളി ഹെൽപ്പ് ലൈൻ ഫോറം
കേരളത്തിലുണ്ടായ രണ്ട് പ്രളയ സമയത്തും അമേരിക്കൻ മലയാളികൾ ഒരേ മനസ്സോടെ സഹായ ഹസ്തവുമായി കേരളത്തിലെ ജനങ്ങൾക്ക് താങ്ങായും തണലായും നിലകൊണ്ടത് മലയാളി സമൂഹം അഭിമാനത്തോടെയാണ് നോക്കി കാണുന്നത്. കൊറോണ വൈറസ് ബാധ ലോകത്തിന് തന്നെ ഭീഷണിയാകുമ്പോൾ പ്രതിരോധം തീർത്ത് വൈറസിനെ നേരിടാൻ അമേരിക്കൻ മലയാളികളുടെ എഴുപത്തിയഞ്ചിൽ പരം സംഘടനകളുടെ ഏകീകരണ കൂട്ടായ്മയ്ക്ക് ന്യൂജേഴ്സിയിൽ തുടക്കം കുറിച്ചു.

ഡോ. ജഗതി നായർ (ഫ്ലോറിഡ )നാഷണൽ കോർഡിനേറ്ററായും, ബൈജു വർഗീസ് (ന്യൂജേഴ്‌സി) കോ- കോ ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു.  പ്രധാനമായും അമേരിക്കൻ മലയാളികൾക്ക് കോ വിഡ് 19 ബാധയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുക എന്നതാണ് ലക്ഷ്യം. 

നിരവധി കുടുംബങ്ങളെ രോഗം ബാധിച്ചിട്ടില്ല എങ്കിലും ഈ രോഗം പരോക്ഷമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. സാമ്പത്തിക പ്രശ്നങ്ങൾ, ഭക്ഷണം, യാത്ര, വിസ സംബന്ധിച്ച പ്രശ്നങ്ങൾ, എച്ച് വൺ വിസ സ്റ്റാമ്പിംഗ്‌, നാട്ടിൽ നിന്ന് അമേരിക്കയ്ക്ക് വരാനായി കാത്തിരിക്കുന്നവരുടെ പ്രശ്നങ്ങൾ എന്നിവയുടെ പരിഹാരത്തിനാണ് ഈ കൂട്ടായ്മ ശ്രദ്ധ നൽകുന്നതെന്ന് ഡോ. ജഗതി നായരും ,ബൈജു വർഗീസും അറിയിച്ചു.

കൂടാതെ കേരളത്തിൽ സമാന പ്രശ്നങ്ങളുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സഹായം നൽകുവാനും ഈ ഹെൽപ്പ് ലൈൻ ശ്രമിക്കും. കേരളാ ആരോഗ്യ മന്ത്രി ശ്രീമതി. കെ.കെ. ഷൈലജ, എം.പി മാരായ എൻ.കെ. പ്രേമചന്ദ്രൻ, ആൻ്റോ ആൻ്റണി, എ.എം ആരിഫ്, എം.എൽമാരായ രാജു ഏബ്രഹാം ,വി.ഡി സതീശൻ, പത്തനംതിട്ട, എറണാകുളം ജില്ലാ  കളക്ടർമാർ, ഐ.ജിമാരായ പി. വിജയൻ, ടോമിൻ തച്ചങ്കരി തുടങ്ങിയവരും ഈ ഹെൽപ്പ് ലൈനുമായി സഹകരിക്കുന്നുണ്ട്. എല്ലാ റീജിയണുകളിലും ഇതിനായി ചെറിയ ഗ്രൂപ്പുകളും ഫോം ചെയ്തിട്ടുണ്ട്. മലയാളി ഹെൽപ്പ് ലൈൻ ഫോറം എന്ന പേരിൽ എഫ് ബി, വാട്സ് അപ് ഗ്രൂപ്പുകളും ഇതിനോടകം ആരംഭിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു കഴിഞ്ഞു .

എകെഎംജി (കേരള മെഡിക്കൽ ബിരുദധാരികൾ), നൈന (നഴ്സിംഗ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക), ഫോമാ, ഫോക്കാന, ഡബ്ല്യു.എം‌.സി, ഐ‌.പി‌.സി‌.എൻ‌.എ, (പ്രസ് ക്ലബ്) കൂടാതെ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള വിവിധ സംഘടനാ നേതാക്കൾ, അഭിഭാഷകർ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി വ്യക്തികൾ ഈ ഹെൽപ്പ് ലൈനുമായി സഹകരിക്കുന്നു .കേരളത്തിലെയും വടക്കേ അമേരിക്കയിലെയും എല്ലാ മലയാളികൾക്കും സഹായം നൽകുന്ന  ഒരു പ്ലാറ്റഫോമാണ് ഇത്  .

മലയാളി ഹെൽപ്പ് ലൈൻ ഫോറം എന്ന ഫേസ് ബുക്ക് കൂട്ടായ്മയിലും അതെ പേരിലുള്ള വാട്സ് അപ് ഗ്രൂപ്പിലും സേവന സന്നദ്ധരായ എല്ലാവർക്കും സ്വാഗതം .

കൂടുതൽ വിവരങ്ങൾക്ക്


ഡോ. ജഗതി നായർ -(561) 632-8920
ബൈജു ന്യൂജേഴ്‌സി -914-349-1559
ജിബി  തോമസ് - (914) 573-1616


വിസ/ ട്രാവല്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി
താഴെ പറയുന്നവരെ ബന്ധപെടുക

വാഷിംഗ്ടണ്‍ ഡിസി: വിന്‍സണ്‍ പാലത്തിങ്കല്‍ (703) 5688070, വിപിന്‍ രാജ് (703) 3078445

ന്യൂയോർക്ക് : തോമസ് ടി ഉമ്മന്‍ (631) 7960064 ,
തോമസ് കോശി (914) 3192242

ചിക്കാഗോ : ജോസ് മണക്കാട്ട് (847 ) 8304128 , ഡോ. സിമി ജെസ്‌റ്റോ (773 ) 6673225

ഹ്യൂസ്റ്റണ്‍: ഡോ. സാം ജോസഫ് (832 ) 4415085 , ഹരി കൃഷ്ണന്‍ നമ്പൂതിരി (956 ) 2431043

അറ്റ്‌ലാന്റാ: ബിജു തോണിക്കടവില്‍ (561) 9510064 , മിനി സുധീര്‍ നായര്‍ (630 ) 4003885

സാന്‍ ഫ്രാന്‍സിസ്‌കോ: സാജു ജോസഫ് (510 ) 5123288 , ഓജസ് ജോണ്‍ (425 ) 8296301
കോവിഡ്-19:  സഹായഹസ്തവുമായി മലയാളി ഹെൽപ്പ് ലൈൻ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക