Image

ഡിജിപിയുടെ നിലപാട് മലക്കം മറിച്ചിലെന്ന് ടി.എന്‍. പ്രതാപന്‍

Published on 21 May, 2012
ഡിജിപിയുടെ നിലപാട് മലക്കം മറിച്ചിലെന്ന് ടി.എന്‍. പ്രതാപന്‍
തൃശൂര്‍: ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞിട്ടില്ലെന്ന ഡിജിപിയുടെ പ്രസ്താവന മലക്കം മറിച്ചിലാണെന്ന് ടി.എന്‍. പ്രതാപന്‍ എംഎല്‍എ. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ടി.എന്‍ പ്രതാപന്‍. ഡിജിപിയുടെ പ്രസ്താവന നുണയാണ്. സംഭവത്തിന് ശേഷം ആദ്യമായി ഡിജിപി നടത്തിയ പരസ്യപ്രസ്താവനയില്‍ വ്യക്തിപരമായ ലാഭ നഷ്ടങ്ങള്‍ക്ക് വേണ്ടിയാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞിട്ടുണ്ടെന്നും ചാനലുകളുടെ ക്ളിപ്പിംഗുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക