Image

ആടുജീവിതത്തിലെ ഒമാന്‍ നടന്‍ കൊറോണ നിരീക്ഷണത്തില്‍; പൃഥ്വിരാജ് അടക്കമുള്ളവര്‍ സുരക്ഷിതര്‍

Published on 18 March, 2020
ആടുജീവിതത്തിലെ ഒമാന്‍ നടന്‍ കൊറോണ നിരീക്ഷണത്തില്‍; പൃഥ്വിരാജ് അടക്കമുള്ളവര്‍ സുരക്ഷിതര്‍

ആടുജീവിതത്തില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനിലെ ഹോട്ടലില്‍ ഹോം ക്വാറന്റീനില്‍. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കോവിഡ് ഭീതിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജോര്‍ദാനില്‍ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഡോ. താലിബിനേയും നിരീക്ഷണത്തിലാക്കിയത്. താലിബിന്റെ പരിഭാഷ സഹായി യുഎഇയില്‍ നിന്നുള്ള മറ്റൊരു നടനും നിരീക്ഷണത്തിലാണ്.

അദ്ദേഹം ഉള്‍പ്പെടാത്ത സീനുകളുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം സുരക്ഷിതരാണെന്ന് സിനിമയോട് അടുത്ത ഇതിവൃത്തങ്ങള്‍ പറഞ്ഞു. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒമാനില്‍ നിന്ന് വരുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ് ഡോ. താലിബിനെ ജോര്‍ദാന്‍ അധികൃതര്‍ ചാവുകടലിന് അടുത്തുള്ള ഹോട്ടലില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 

ജോര്‍ദാനില്‍ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. 30ഓളം പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്. മുന്‍കരുതല്‍ നടപടിയെന്ന രീതിയില്‍ മാര്‍ച്ച് 31 വരെ ജോര്‍ദാനില്‍ ആരോഗ്യ സേവനം ഒഴികെയുള്ള എല്ലാ മേഖലകളുടേയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

മാര്‍ച്ച് ആദ്യ ആഴ്ചയാണ് ആടുജീവിതത്തിന്റെ ചിത്രീകരണം വാദി റൂം എന്ന സുരക്ഷിത മരുഭൂമി മേഖലയില്‍ തുടങ്ങിയത്. ആടുജീവിതവുമായി ബന്ധപ്പെട്ട ആളുകള്‍ മാത്രമേ സ്ഥലത്ത് ഉള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക