Image

കൊറോണ: റെഡി ടു ആക്ട് കര്‍മ്മ പദ്ധതിയുമായിചിക്കാഗോ മലയാളികള്‍

Published on 18 March, 2020
കൊറോണ: റെഡി ടു ആക്ട് കര്‍മ്മ പദ്ധതിയുമായിചിക്കാഗോ മലയാളികള്‍
ചിക്കാഗോ: കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന മലയാളികള്‍ക്ക്തുണ നല്കാന്‍ സംവിധാനവുമായി ചിക്കാഗോ മലയാളികള്‍. ഇതിനായി സംഘടൈപ്പിച്ച ടെലികോണ്‍ഫറന്‍സ് വ്യക്തമായ കര്‍മ്മ പദ്ധതി ആവിഷകരിച്ചു

രോഗം വന്നാല്‍ ചികില്‍സ നല്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ട്. എന്നാല്‍ ഏതെങ്കിലും കുടുംബത്തിലുള്ളവര്‍ക്ക് പുറത്തു പോകാനോ സ്വന്തമായി വീട്ടു സാധനങ്ങള്‍ വാങ്ങാനോ പറ്റാത്ത അവസ്ഥ വന്നാല്‍ അവര്‍ക്ക്സഹായവുമായി എത്തുക ആണു ലക്ഷ്യമിടുന്നത്. ഉദാഹരണത്തിനു കൊറോണ നിയന്ത്രണങ്ങള്‍ക്കിടയില്‍ ഒരു വീട്ടുകാര്‍ക്ക് ആവശ്യവസ്തുക്കള്‍ തീര്‍ന്നു പോയി. അവര്‍ക്ക് സഹായം എത്തിക്കും.

അതു പോലെ സ്ഥിതി ഗുരുതരമായാല്‍മെഡിക്കല്‍ പ്രൊഫഷനല്മാര്‍ പലരും ഹോസ്പിറ്റലില്‍ തന്നെ കഴിയേണ്ടി വരും. അത്തരം സാഹചര്യത്തില്‍ അവരുടെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അഭയം നല്‍കുക തുടങ്ങിയവയും ലക്ഷ്യങ്ങളില്‍ പെടുന്നു.

ഗവണ്‍മെന്റും ആരോഗ്യസംവിധാനങ്ങളും നിഷ്‌കര്‍ഷിച്ചപോലെ ഒരു മെഡിക്കല്‍ ടീമിനെ സജ്ജമാക്കി. ഈ ടീമില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും റെസ്പിറ്റോറി തെറാപിസ്റ്റുകളും മറ്റ് പാരാമെഡിക്കല്‍സ്റ്റാഫും ഉണ്ടായിരിക്കും.

ഏത് അടിയന്തിര ഘട്ടം വന്നാലും ഇവരുമായി ബന്ധപ്പെടാവുന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ട്. കൊറോണ വ്യാപനം മൂലം പലരും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയില്‍ നാം ഏറ്റം പ്രാധാന്യം കൊടുക്കേണ്ടത് പ്രായമായവരെയാണ്. അവരെ ശുശ്രൂഷിക്കാനും നേരില്‍ വീടുകളിലെത്തി അവശ്യം വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുവാനും യോഗത്തില്‍ തീരുമാനമെടുക്കുകയുണ്ടായി.

മലയാളികള്‍ ഉള്ള ഓരോ സ്ഥലത്തും ഇത്തരമൊരു കൂട്ടയ്മ ഉണ്ടാകുന്നത് പ്രതിസന്ധിയെ നേരിടാന്‍ സഹായിക്കുമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒറ്റക്കെട്ടായാണു ഈ പ്രതിസന്ധി നാം മറികടക്കേണ്ടത്

പ്രതിസന്ധിയെ നേരിടാന്‍ റെഡി ടു ആക്ട് കര്‍മ്മ പദ്ധതിയുമായിട്ടാണ് തങ്ങള്‍ എത്തിയിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

കൊറോണ വ്യാപന കാലഘട്ടത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന ഏതൊരാള്‍ക്കും സഹായഹസ്തവുമായാണ് ഈകൈകോര്‍ക്കല്‍. ആശുപത്രികള്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളാകുമ്പോള്‍, ഭീതി മൂലം കടകമ്പോളങ്ങള്‍ അടയ്ക്കുമ്പോള്‍, യാത്ര ചെയ്യാനാവാതെ ഗതാഗതസൗകര്യം നിലയ്ക്കുമ്പോള്‍ കൈ കോര്‍ക്കാം നമ്മള്‍ ഈ മഹാമാരിയെ ഫലപ്രദമായി നേരിടാന്‍.

ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടുവാനും കൃത്യമായ ബോധവത്ക്കരണം നടത്താനുമായി വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു 12 അംഗ കമ്മറ്റിയെ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ഇല്ലിനോയി സംസ്ഥാനത്തെ മലയാളികളെ മാത്രമല്ല അടുത്തുള്ള സ്റ്റേറ്റുകളെയും സബര്‍ബുകളെയും ഏകോപിപ്പിച്ചുകൊണ്ട് ഈ മഹാമാരിയെ ചെറുക്കുവാനുള്ള പ്രതിജ്ഞാബന്ധമായ മുന്‍കരുതലുകള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇവിടെ നമ്മള്‍ ഒന്നാണ് ഒരേയൊരു രക്തമാണ്. ജീവന് ഭീഷണിയായ വൈറസ് വ്യാപനത്തിനെതിരെ തീര്‍ച്ചയായും മരുന്നിനൊപ്പം മനസ്സിന് ശക്തി പകരുന്ന ഉപദേശ നിര്‍ദേശങ്ങളും പാലിക്കേണ്ട ചിട്ടകളുമുണ്ട്.

ബെന്നി വാച്ചാച്ചിറ, ജിതേഷ് ചുങ്കത്ത്, ബി.ജി. സി. മാണി, ജോണ്‍സന്‍ കണ്ണൂക്കാടന്‍, സ്‌കറിയാക്കുട്ടി തോമസ്, ജോര്‍ജ് നെല്ലാമറ്റം, ജോണ്‍ പാട്ടപ്പതി, മറിയാമ്മ പിള്ള, മേരി കുര്യാക്കോസ്, ജോണി വടക്കുംചേരി, സ്റ്റാന്‍ലി കളരിക്കമുറി, നിഷ എറിക്ക് എന്നിവരാണു മുഖ്യ സംഘാടകര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക