Image

മകന്റെ പിറന്നാളിന് മാധുരി ദീക്ഷിതിന്റെ കുറിപ്പ്: ഏറ്റെടുത്ത് ആരാധകര്‍

Published on 18 March, 2020
മകന്റെ പിറന്നാളിന് മാധുരി ദീക്ഷിതിന്റെ കുറിപ്പ്: ഏറ്റെടുത്ത് ആരാധകര്‍

മകന്റെ പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി നടി മാധുരി ദീക്ഷിത്. മകന്‍ അരിന്റെ 17-ാം പിറന്നാളായിരുന്നു മാര്‍ച്ച്‌ 17ന്. ഇന്‍സ്റ്റഗ്രാമില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മാധുരിയുടെ കുറിപ്പ്.


'നിന്നെ ഞാന്‍ വഴക്ക് പറയുന്നത് നിന്നോടുള്ള കരുതലുകൊണ്ടാണ്. നിന്നെ ഞാന്‍ കെട്ടിപ്പിടിക്കുന്നത് നിന്നോടുള്ള സ്‌നേഹം കാരണമാണ്. എവിടേക്ക് നിന്റെ ജിവിതം നിന്നെ നയിച്ചാലും എന്ത് ലക്ഷം നേടാന്‍ നീ ശ്രമിച്ചാലും നിന്നില്‍ ഞാന്‍ എപ്പോഴും അഭിമാനിക്കും. നിനക്ക് ജീവിതത്തില്‍ ഏറ്റവും മികച്ചത് നടക്കണമെന്നാണ് എന്റെ ആഗ്രഹം.നിന്റെ ഈ പിറന്നാള്‍ സന്തോഷവും പുഞ്ചിരിയും നിറഞ്ഞതാവട്ടെ. ഹാപ്പി ബര്‍ത്ത് ഡേ ആരിന്‍' മാധുരി കുറിച്ചു.


1999ലാണ് മാധുരിയുടെ ഡോക്ടര്‍ ശ്രീരാമും വിവാഹിതരാകുനന്ത്. അരിന് പുറമേ ഇരുവര്‍ക്കും റയാന്‍ എന്ന മകന്‍ കൂടിയുണ്ട്. ഈ മാസം ആദ്യം റയാന്‍ 15-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. മാധുരിയുടെ ഇന്‍സ്റ്റഗ്രാം മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളാല്‍ നിറഞ്ഞതാണ്. കളങ്കിലാണ് അവസാനമായി മാധുരി അഭിനയിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക