Image

അത് ഓര്‍ത്ത് ഇപ്പോഴും കരയുന്ന ആളാണ് ഞാന്‍, ഭാഗ്യം എന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി: തുറന്ന് പറഞ്ഞ് സോണിയ

Published on 18 March, 2020
അത് ഓര്‍ത്ത് ഇപ്പോഴും കരയുന്ന ആളാണ് ഞാന്‍, ഭാഗ്യം എന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി: തുറന്ന് പറഞ്ഞ് സോണിയ

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'തേന്മാവിന്‍ കൊമ്ബത്ത്' എന്ന സിനിമയിലെ കുയിലിയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. എന്നാല്‍ കുയിലിയായെത്തിയ സോണിയയെ തേടി മലയാള സിനിമയില്‍ നിന്ന് മികച്ച കഥാപാത്രങ്ങള്‍ എത്തിയില്ല. ബാലതാരമായി നിറഞ്ഞു നിന്ന സോണിയ തനിക്ക് ഒരു നായികയാകാന്‍ കഴിയാതെ പോയ സങ്കടത്തെക്കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍.


സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണെന്ന് പറയുന്ന താരം കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം തന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി എന്നാണ് വെളിപ്പെടുത്തുന്നത്. ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ടെന്ന് താരം വ്യക്തമാക്കുന്നു. അതിന്റെ കാരണവും താരം പറയുന്നുണ്ട്. "മമ്മൂട്ടിയുടെയും, രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്നു വളര്‍ന്ന കുട്ടിക്കാലമായിരുന്നു, അതുകൊണ്ട് സിനിമ എന്നെ അത്ഭുതപ്പെടുത്തിയില്ല, അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാന്‍ തോന്നിയില്ല, ഞാനൊരു ഫൈറ്റര്‍ അല്ല, പലപ്പോഴും കഥാപാത്രത്തെ മനസ്സില്‍ കണ്ടു അത് നേടിയെടുക്കാനുള യുദ്ധം നയിക്കാനൊന്നും എനിക്ക് പറ്റിയില്ല.." എന്നാണ് മോഹന്‍ലാലിനൊപ്പം കള്ളിപ്പൂങ്കുയിലായി അഭിനയിച്ച്‌ തകര്‍ത്ത സോണിയ പറയുന്നത്.


ഒരു നല്ല വേഷം കിട്ടാതെ പോയത് ഓര്‍ത്ത് ഇപ്പോഴും കരയുന്ന ആളാണ് താനെന്നും ഒരു സെല്‍ഫി എടുത്തു നോക്കുമ്ബോള്‍ തടി കൂടിയാല്‍ അപ്പോള്‍ ഡിപ്രഷനായി പോകുമെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇപ്പോഴും ആ മൈഡിയര്‍ കുട്ടിച്ചാത്തന്‍ കാലത്താണെന്ന് തോന്നാറുള്ളതെന്നും സോണിയ പറഞ്ഞു. നൊമ്ബരത്തിപൂവ്, മനു അങ്കിള്‍, മിഥ്യ, മൈഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ സിനിമകളിലും സോണിയ അഭിയനയിച്ചിട്ടുണ്ട്‌.

"സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി, ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ട്"

- സോണിയ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക