Image

രാജാ ക്രുഷ്ണമൂര്‍ത്തിക്കു വന്‍ വിജയം; കെവിന്‍ ഓലിക്കല്‍ പിന്നിലായി

Published on 17 March, 2020
രാജാ ക്രുഷ്ണമൂര്‍ത്തിക്കു വന്‍ വിജയം; കെവിന്‍ ഓലിക്കല്‍ പിന്നിലായി
ചിക്കാഗോ: ഇല്ലിനോയിയില്‍ കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റ് 8-ല്‍ ഡമോക്രാറ്റിക് പ്രൈമറിയില്‍ നിലവിലുള്ള കോണ്‍ഗ്രസംഗം രാജാ ക്രുഷ്ണമൂര്‍ത്തി വന്‍ വിജയത്തിലേക്കു കുതിക്കുന്നു. 475-ല്‍ 318 പ്രീസിംക്ടിലെ ഫലം വന്നപ്പോള്‍ ക്രുഷ്ണമൂര്‍ത്തിക്ക് 45,935 വോട്ട് കിട്ടി (80.1 ശതമാനം). എതിര്‍ത്ത വില്യം ഓള്‍സനു 7519, ഇനാം ഹുസൈനു 3861 വോട്ട് മാത്രം
സ്റ്റേറ്റ് ഹൗസിലേക്കു 16-ം ഡിസ്ട്രിക്റ്റില്‍ നിന്നു മല്‍സരിച്ച കെവിന്‍ ഓലിക്കല്‍ പിന്നിലായി. മുഴുവൻ ഫലം വന്നപ്പോള്‍ ഡെനിസ് വാംഗ് സ്റ്റോണ്‍ബാക്കിനു 7060 വോട്ടുണ്ട്. യഹിയെല്‍ കാലിഷിനു 5250, കെവിന്‍ ഓലിക്കലിനു 4160.
7000 തപാല്‍ വോട്ടുകളും എണ്ണാനുണ്ട്‌ 
കെവിനു വേണ്ടി മലയാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് അഭിമാനകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക