Image

ഇല്ലിനോയിയിലും ഫ്‌ലോറിഡയിലും അരിസോണയിലും ബൈഡന്‍ വിജയിച്ചു; ഡലിഗേറ്റുകള്‍ 1121-839

Published on 17 March, 2020
ഇല്ലിനോയിയിലും ഫ്‌ലോറിഡയിലും അരിസോണയിലും ബൈഡന്‍ വിജയിച്ചു; ഡലിഗേറ്റുകള്‍ 1121-839
ചൊവ്വാഴ്ച പ്രൈമറി നടന്ന ഇല്ലിനോയിയിലും (155 ഡലിഗേറ്റ്‌സ്) ഫ്‌ലോറിഡയിലും (219 ഡലിഗേറ്റ്‌സ്) അരിസോണയിലും (67 ഡലിഗേറ്റ്‌സ്)  മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വിജയിച്ചു. 

മൊത്തം 441 ഡലിഗേറ്റ്‌സ് ഉള്ള ഈ മൂന്നു സ്റ്റേറ്റിലെ പ്രൈമറി കൂടി കഴിഞ്ഞതോടെ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സിനു മറികടക്കാന്‍ വിഷമകരമായ മുന്നേറ്റമാണ് ബൈഡന്‍ നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ചത്തേതു കൂടി കൂട്ടുമ്പോള്‍ ഇപ്പോള്‍ ബൈഡനു 1121 ഡലിഗേറ്റുകളും സാന്‍ഡേഴ്‌സിനു 839 ഡലിഗേറ്റുകളുമേയുള്ളു.

ഈ മൂന്നു സ്റ്റേറ്റുകളും കഴിഞ്ഞ തവണ ഹിലരി ക്ലിന്റന്‍ വിജയിച്ചതാണ്. അന്നും എതിരാളി സാന്‍ഡേഴ്‌സ് ആയിരുന്നു.

റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ പ്രസിഡന്റ് ട്രമ്പ് വന്‍ വിജയം നേടി എന്നു മാത്രമല്ല സ്ഥാനാര്‍ഥിത്വം ലഭിക്കാനാവാശ്യമായതില്‍ കൂടുതല്‍ ഡലിഗേറ്റുകളെ നേടുകയും ചെയ്തു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആകാന്‍ 1276 ഡലിഗേറ്റുകളെ കിട്ടേണ്ട സ്ഥാനത്ത് ട്രമ്പിനു 1330 ഡലിഗേറ്റുകളെ കിട്ടിക്കഴിഞ്ഞു.

ഇല്ലിനോയിയിലും ഫ്‌ലോറിഡയിലും ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടുകളാണു ബൈഡനു തുണയായത്.ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, സെനറ്റര്‍മരായ ഡിക്ക് ഡര്‍ബിന്‍, ടാമി ഡക്ക്വര്‍ത്ത് എന്നിവര്‍ ബൈഡനെ എന്‍ഡോഴ്‌സ് ചെയ്തിരുന്നു.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നടന്ന പ്രൈമറികളില്‍ പോളിംഗ് കുറവായിരുന്നു.കൊറോണമൂലം വിഷമത അനുഭവിക്കുന്ന ഓരോ വീട്ടുകാര്‍ക്കും 2000 ഡോളര്‍ വീതം നല്കണമെന്നു സന്‍ഡേഴ്‌സ് നിര്‍ദേശിച്ചു. എല്ലാവര്‍ക്കും മെഡികെയര്‍ എന്ന അദ്ദേഹത്തിന്റെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. രോഗം പടരുന്ന സാഹചര്യത്തില്‍ അതിനു പ്രസക്തി ഏറേ ഉണ്ടെന്നു സാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടി.
Join WhatsApp News
congratulations 2020-03-18 12:18:34
Congratulation President Biden. No more Trump
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക