Image

യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്

Published on 17 March, 2020
യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധയ്ക്ക്
ഹ്യൂസ്റ്റണ്‍: ഒട്ടേറെ മലയാളികള്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് അമേരിക്ക, ക്യാനഡാ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാനുള്ള തയാറെടുപ്പിലാണ്. കോവിഡ്19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഏപ്രില്‍ 15 വരെ അമേരിക്കയില്‍ നിന്നും യാത്ര ചെയ്യുവാനുള്ള യാത്ര വിലക്ക് നിലവില്‍ വന്നു. ഒട്ടേറെ മലയാളികള്‍ പ്രിയപ്പെട്ടവരുടെ മരണം, അസുഖങ്ങള്‍, വിസ സ്റ്റാമ്പിങ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോകേണ്ടതായിട്ടുണ്ട്. അതുപോലെ നാട്ടില്‍ അവധിക്കു പോയ ഒട്ടേറെ അമേരിക്കന്‍ മലയാളികള്‍ക്ക് തിരിച്ചു വരേണ്ടതായിട്ടുണ്ട്.

ഇതിനായി ഫൊക്കാന,ഫോമാ, ഇന്ത്യ പ്രസ് ക്ലബ്, AKMG, WMC, നൈനാ തുടങ്ങി വിവിധ സ്‌റ്റേറ്റുകളിലെ അസോസിയേഷന്‍ ഒഫീഷ്യല്‍സ് ഉള്‍പ്പെടെ രൂപം നല്‍കിയ “Malayalee Helpline Forum ” നിങ്ങളുടെ സഹായത്തിനായി 24 മണിക്കൂറും നിങ്ങളോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചു.

വിസ/ ട്രാവല്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി താഴെ പറയുന്നവരെ ബന്ധപെടുക;
വാഷിംഗ്ടണ്‍ ഡിസി: വിന്‍സണ്‍ പാലത്തിങ്കല്‍ (703) 5688070, വിപിന്‍ രാജ് (703) 3078445
ന്യൂയോര്‍ക്: തോമസ് ടി ഉമ്മന്‍ (631) 7960064 , തോമസ് കോശി (914) 3192242
ചിക്കാഗോ : ജോസ് മണക്കാട്ട് (847 ) 8304128 , ഡോ. സിമി ജെസ്‌റ്റോ (773 ) 6673225
ഹ്യൂസ്റ്റണ്‍: ഡോ. സാം ജോസഫ് (832 ) 4415085 , ഹരി കൃഷ്ണന്‍ നമ്പൂതിരി (956 ) 2431043
അറ്റ്‌ലാന്റാ: ബിജു തോണിക്കടവില്‍ (561) 9510064 , മിനി സുധീര്‍ നായര്‍ (630 ) 4003885
സാന്‍ ഫ്രാന്‍സിസ്‌കോ: സാജു ജോസഫ് (510 ) 5123288 , ഓജസ് ജോണ്‍ (425 ) 8296301 


Join WhatsApp News
റീഫണ്ട് ഫോർ കപ്പൽ കൺവെൻഷൻ കമ്മിറ്റി 2020-03-18 00:02:38
ഫോമാ ഫൊക്കാന വേൾഡ് മലയാളീ മറ്റു കൺവെൻഷൻ സംഘങ്ങൾ അറിയുക, സത്തുരമായി ശ്രദ്ധിക്കുക ഉടൻ ആക്ട് ചെയുക . കൺവെൻഷനും മറ്റുമായി അടച്ച തുക മുഴുവനായി തിരികെ തരിക . ഉടൻ ഒരു ഫൈനും അടിക്കാതെ റീഫണ്ട് തരുക . ചുമ്മാ ഞഞ്ഞാ മുഞ്ഞ പറയരുത് . തർക്കുത്തരം ബ്ലാ ബ്ലാ പറയരുത് . കൊറോണ പ്രമാണിച്ചു അടിയതിരവസ്‌ഥ ആയി ഇനി ഒരു 5 - 6 മാസം ഒരു ആൾക്കൂട്ട കൺവെൻഷനും ഒട്ടും സേഫ് അല്ലാ, കുറ്റകരവുമാണ് . ഏതു അസോസിയേഷൻ രെജിസ്ട്രേഷൻ ക്യാഷ് collect ചെയ്തോ അതു മുഴുവൻ റീഫണ്ട് ചെയ്യണം . ഒരു പ്രോസസ്സിംഗ് ഫീസും എടുക്കൻപാടില്ല . ഞങ്ങളുടെ കാസെടുത്തു ഭാരവാഹികൾ പുട്ടടിക്കരുത് . ഡേയും നൈറ്റും ജോലി ചെയ്തുണ്ടാക്കിയ പണമാണത് . ഉടൻ തന്നെ ഈ വിഷയം ഫെഡറൽ ഗോവെർന്മേന്റിനെ അറിയിക്കണം . ഈ കപ്പൽ കൺവെൻഷൻ 100 ശതമാനവും നടക്കാൻ പാടില്ലാ . നമ്മൾ കൊറോണ പിടിച്ചു കപ്പലിൽ കിടന്നു ചാകും . അല്ലെങ്കിൽ തന്നെ ഇതിൽ നിന്നു എന്തു കിട്ടാനാണ് . ചില പോങ്ങന്മാർ -പൊങ്ങാച്ചിമാർ സ്റ്റേജിൽ കയറി പരസ്പരം ചൊറിയും , പരസ്പരം പൊക്കി പറയും . പൊന്നാട ചാർത്തും . ചില ഭാരക്കാർ അർത്ഥമില്ലത്ത നാട്ടിലെ മാതിരി ചുമ്മാ തീപ്പൊരി തൊള്ള തുരപ്പൻ കൂവി ആളാകും . കഴിവുള്ളവനേയും അർഹർ ആയവരേയും തഴയും . സിനിമക്കാരെയും , രാട്രീയക്കാരയും , പട്ടക്കാരയും പോക്കി , അവരുടെ വാഴ കോഴി ബോറൻ പ്രസംഗവും കേട്ട് കൊറോണായും പണം കൊടുത്തു സാധാരണക്കാർ ചാകണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക