Image

ചന്ദ്രശേഖരന്‍ വധം: രാഷ്ട്രീയ ചര്‍ച്ചയ്ക്ക് പോലീസില്ലെന്ന് ഡിജിപി

Published on 20 May, 2012
ചന്ദ്രശേഖരന്‍ വധം: രാഷ്ട്രീയ ചര്‍ച്ചയ്ക്ക് പോലീസില്ലെന്ന് ഡിജിപി
 

കണ്ണൂര്‍: ചന്ദ്രശേഖരന്‍ വധത്തില്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്കോ രാഷ്ട്രീയ പരിഗണന വെച്ചുള്ള അന്വേഷണത്തിനോ കേരള പോലീസില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. കൊലപാതക രാഷ്ട്രീയത്തെ രാഷ്ട്രീയമായി പരിഗണിക്കാന്‍ തയാറല്ല. ഒരു കൊലപാതകമായി മാത്രമേ പരിഗണിക്കാനാകൂ. ചന്ദ്രശേഖരന്‍ വധം നീചമായ ഒരു കൊലപാതകമാണ്. അതില്‍ പങ്കാളികളായവരെ വെളിച്ചത്തുകൊണ്ടുവരാനാണ് പോലീസ് ശ്രമിക്കുന്നത്. മാധ്യമചര്‍ച്ചകളിലോ മാധ്യമങ്ങളുടെ പദപ്രയോഗങ്ങളിലോ ഭാഗഭാക്കാകാന്‍ പോലീസ് തയാറല്ലെന്നും ഡിജിപി പറഞ്ഞു. ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമാണെന്ന് താന്‍ പറയില്ലെന്ന ഡിജിപിയുടെ അഭിപ്രായം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക