കൊറോണ: സഹായഹസ്വത്തവുമായി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷനോടൊപ്പം മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും
EUROPE
17-Mar-2020
EUROPE
17-Mar-2020

ലണ്ടന്‍: കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകര്‍ച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുന്‌പോള്‍, പല രാജ്യങ്ങളും, സന്ദര്‍ശകരെ വിലക്കിയും, കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയും, പൊതുസമ്പര്‍ക്ക പരിപാടികള്‍ ഒഴിവാക്കിയും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്‌പോള്‍, നമ്മള്‍ ജീവിക്കുന്ന യുകെ മഹാരാജ്യവും മുന്‍കരുതലുകള്‍ എടുത്തു തുടങ്ങി.
പനി, ചുമ, തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ ഉള്ളവര്‍ 7 ദിവസം മുതല്‍ 14 ദിവസം വരെ അന്യ സമ്പര്‍ക്കമില്ലാതെ വീടുകളില്‍ മാത്രം താമസിക്കുവാനും, അത്യാവശ്യമെങ്കില്‍ മാത്രം 111 വിളിച്ച് വൈദ്യ സഹായം തേടുവാനുമാണ് ഇപ്പോള്‍ യുകെ അഭിമുഖീകരിക്കുന്ന 'ഡിലെ ഫെയ്‌സിലെ' ഉന്നതതല തീരുമാനം.
യുകെയിലെ ഏതൊരു മലയാളിയും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി അന്യ സമ്പര്‍ക്കമില്ലാതെ താമസിക്കേണ്ടി വരുന്ന സാഹചര്യത്തില്‍, പ്രബുദ്ധരായ ഒരു സമൂഹം എന്ന നിലയില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങളും, സാഹചര്യങ്ങളും ഒരുക്കുന്നതിനാണ് നമ്മള്‍ ശ്രമിക്കുന്നത്.
ആശങ്കാകുലര്‍ക്ക് ആശ്രയമായി വിളിക്കുന്നതിന് എമര്‍ജന്‍സി നന്പറായ 111 മാത്രമാണ് നിലവില്‍ നല്‍കപ്പെട്ടിരിക്കുന്നത്. കാലികപ്രാധാന്യം കൊണ്ട് 111 കോളുകള്‍ക്ക് മറുപടി ലഭിക്കുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യം നിലവില്‍ വരുന്‌പോള്‍, ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും മറ്റു യുകെ മലയാളികളെയും ഏകോപിപ്പിച്ചുകൊണ്ട് ഏതൊരു യുകെ മലയാളിക്കും പ്രാപ്യമാകുന്ന തരത്തില്‍, അവര്‍ക്ക് സഹായകമായ വിവരങ്ങള്‍ ഫോണിലൂടെ നല്‍കുന്നതിനുള്ള സംവിധാനമാണ് ആദ്യമായി നിലവില്‍ വരുന്നത്.
യുകെയിലുള്ള മറ്റു മലയാളി ഡോക്ടര്‍മാരെയും ഈ ശ്രേണിയിലേക്ക് കൊണ്ടുവരുന്നതിനും, യുകെയെ പല സോണുകളായി തിരിച്ചു ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്നതിനുമുള്ള ശ്രമം യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ തുടങ്ങി കഴിഞ്ഞു. അസുഖ ബാധിതരെയോ, ആശങ്കാകുലരെയോ മാനസികമായി സഹായിക്കുന്നതിന് യുകെയിലെ പ്രമുഖ നഴ്‌സുമാരെയും ആരോഗ്യ-സോഷ്യല്‍ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ചേര്‍ത്ത് കൊണ്ടുള്ള നീക്കവും ഈ പരസ്പര സഹായ സംരംഭത്തിന്റെ ഭാഗമാണ്.
യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഈ അടിയന്തിര ഘട്ടത്തില്‍ ഒരുക്കുന്ന പരസ്പര സഹായ സംരംഭത്തിലേക്ക് സഹജീവി സ്‌നേഹമുള്ള മുഴുവന്‍ മലയാളികളുടെയും സേവനം അഭ്യര്‍ത്ഥിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെങ്കില്‍, താഴെ പറയുന്ന നന്പറുകളില്‍ ബന്ധപ്പെടുകയോ മെസേജ് അയക്കുകയോ ചെയ്യുക
സുരേഷ് കുമാര്‍ 07903986970
റോസ്ബിന്‍ 07428571013
ബിനു ജോസ് 07411468602
ബിബിന്‍ എബ്രഹാം 07534893125
ബാബു എം ജോണ്‍ 07793122621
ഓസ്റ്റിന്‍ അഗസ്റ്റിന്‍ 07889869216
കിരണ്‍ സോളമന്‍ 07735554190
സാം തിരുവാതിലില്‍ 07414210825
തോമസ് ചാക്കോ 07872067153
റജി തോമസ് 07888895607
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments