Image

നമ്മുടെ ലോകം ( കവിത: ലൈസാമ്മ ജോൺ )

Published on 17 March, 2020
നമ്മുടെ ലോകം ( കവിത: ലൈസാമ്മ ജോൺ )
പണ്ടൊക്കെ ഒരു പനിവന്നാലോ
മാറാൻ മൂന്നോ നാലോ ദിനമത്
ഏറിപ്പോയാലാറു ദിനം കൊണ്ടാ-
പ്പനി മാറി ആളൊരുഷാറ്
പിന്നങ്ങോട്ടി,ങ്ങോട്ടോരോ പനികൾ
ഡെങ്കി മങ്കി പക്ഷി പന്നി,
തക്കാളിപ്പനി വേറെ യതൊന്ന്,
നിപ്പപ്പനിയും കോഴിപ്പനിയും
ഇപ്പോഴൊരു പനി കോവിഡ് നയന്റീൻ
അങ്ങനെയോരോ വരവു വരുന്നു,
നിരവധി അനവധി ജീവ നെടുത്തി-
ട്ടതുവഴി ഇതുവഴി പാഞ്ഞുനടന്ന് വേറൊരു രൂപമെടുത്തൂ വീണ്ടുമൊ-
രോമന പ്പേരതിൽ തിരികെവരും 
എന്തായാലും ഏതായാലും
മാനവരെ, നമുക്കൊന്നി ച്ചിടാം.,
ജാഗ്രതയോടെ ചെറുത്തുനിൽക്കാൻ
പ്രതിരോധത്തിൻ മാർഗങ്ങൾ
പാലിച്ചീടാം ,ഭീതിയോ വേണ്ട.
യാത്രകൾ ദൂരത്തേക്ക തുവേണ്ട ചുംബനമിപ്പോളാരെയും വേണ്ട,
കൂട്ടംകൂടി നിൽക്കൽ വേണ്ട,
ആഘോഷങ്ങള തൊട്ടുംവേണ്ട., ഹസ്ത ദാനവുമിപ്പോൾ വേണ്ട
കണ്ണിൽ,മൂക്കിൽ,വായിൽ, ചുണ്ടിൽ
മുഖത്തുപോലും ടച്ചിങ്സ് വേണ്ട.
 വെള്ളമിടക്കിടെ കുടിക്കുകവേണം
കൈകളിടെക്കിടെ കഴുകീടേണം,
യാത്രയിൽ മാസ്ക് ധരിച്ചീടേണം
കാക്കാം നോക്കാം രക്ഷിച്ചീടാം
നമ്മുടെ സുന്ദര ലോകമിതെന്നും ...
തന്നാലായത് ചെയ്തു നമ്മുടെ
ജീവനു രക്ഷയെ നേടിയെടുക്കാം,
തന്നാലായത് ചെയ്തു നമുക്കീ ലോകം തന്നെ നെഞ്ചൊട് ചേര്‍ക്കാം.
തന്നാലായത് ചെയ്തു നമുക്കീ ലോകത്തിന്റെ ഭീതിയകറ്റാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക