Image

കൊറോണ വൈറസ് പരത്തുന്ന മഹാമാരിയില്‍ (ബെന്നി വാച്ചാച്ചിറ)

Published on 17 March, 2020
കൊറോണ വൈറസ് പരത്തുന്ന മഹാമാരിയില്‍ (ബെന്നി വാച്ചാച്ചിറ)
ലോകം സ്തംഭിച്ചുനില്‍ക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ചിക്കാഗോ മലയാളികള്‍ ഒരേ മനസോടെ കൈകോര്‍ക്കുകയാണ്.

മെഡിക്കല്‍ മേഖലകളില്‍ ഒട്ടനവധി മലയാളികള്‍ ഇവിടുത്തെ ആശുപത്രികളില്‍ ജോലി ചെയ്യുന്നു. വരുംദിവസങ്ങളില്‍ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന 
സാഹചര്യം ഉണ്ടായാല്‍ ഇവര്‍ക്കെല്ലാം ജോലി സ്ഥലങ്ങളില്‍ തന്നെ താമസിക്കേണ്ടി വരാനാണ് സാധ്യത.

വീടുകളില്‍ കുട്ടികളും പ്രായമായ മാതാപിതാക്കളും ഒറ്റപ്പെട്ടുപോകുന്ന സ്ഥിതി സംജാതമായേക്കാം. മാത്രമല്ല ഈ അടിയന്തര ഘട്ടങ്ങളില്‍ കടകളും, മറ്റും അടച്ചിടുന്ന സാഹചര്യം ഉണ്ടായേക്കാം. നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകാതെ വരികയും ചെയ്യും. ഈ സാഹചര്യത്തെ മറികടക്കുന്നതിനായി ചിക്കാഗോ മലയാളികള്‍ ഒന്നിച്ചുനിന്ന് മലയാളി വീടുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കുവാനുള്ള തയാറെടുപ്പിലാണ്.

ഈ സന്ദര്‍ഭത്തില്‍ നല്ലവരായ ഏവരുടേയും പ്രാര്‍ത്ഥനാനിര്‍ഭരമായ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ചിക്കാഗോയ്ക്കു പുറത്തുള്ള മലയാളികളും, മലയാളി കൂട്ടായ്മകളും ഇത്തരത്തിലുള്ള സേവനത്തില്‍ ഏര്‍പ്പെട്ട് മലയാളി സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റണമെന്നു മനസാ ആഗ്രഹിക്കുന്നു. നമുക്ക് ഒറ്റക്കെട്ടായി നിന്നു ഈ കൊലയാളി വൈറസിനെ തുരത്താം.

ചിക്കാഗോ മലയാളികളെ ഈ അടിയന്തര ഘട്ടത്തില്‍ സഹായിക്കുന്നതിനു ചിക്കാഗോ മലയാളികള്‍ക്കു മാത്രമായി ഒരു ടെലി കോണ്‍ഫറന്‍സ് വിളിച്ചിരിക്കുന്നു. Phone 712 775 7035, Access Code # 910 192. Chicago Time: 8 PM.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെന്നി വാച്ചാച്ചിറ (847 322 1973), ജിതേഷ് ചുങ്കത്ത് (224 522 9157), ബിജി സി. മാണി (841 650 1398).

കൊറോണ വൈറസ് പരത്തുന്ന മഹാമാരിയില്‍ (ബെന്നി വാച്ചാച്ചിറ)
കൊറോണ വൈറസ് പരത്തുന്ന മഹാമാരിയില്‍ (ബെന്നി വാച്ചാച്ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക