Image

'അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ ഇറങ്ങി'; മൂന്നാം ക്ലാസ് ഓര്‍മ പങ്കുവെച്ച്‌ അനൂപ് സത്യന്‍

Published on 17 March, 2020
'അച്ഛനുമായി വഴക്കിട്ട് മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ ഇറങ്ങി'; മൂന്നാം ക്ലാസ് ഓര്‍മ പങ്കുവെച്ച്‌ അനൂപ് സത്യന്‍

ത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു. അയല്‍വീട്ടിലെ പയ്യന്‍ ഇമേജ് മോഹന്‍ലാലിന് നേടിക്കൊടുത്തതും സത്യന്റെ സംവിധാന മികവാണ്. ഇപ്പോള്‍ സ‌ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അനൂപ് ആദ്യമായി സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് മികച്ച വിജയമാണ് നേടിയത്.


ചിത്രം കണ്ട് അനൂപിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അനൂപ് സന്തോഷം പങ്കുവെച്ചത്. എന്നാല്‍ അതിനൊപ്പം ചെറുപ്പത്തിലെ മനോഹരമായ ഓര്‍മയും അദ്ദേഹം കുറിച്ചിട്ടുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ അച്ഛനോട് പിണങ്ങി വീടു വിട്ടിറങ്ങി മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ പുറപ്പെട്ട കഥയാണ് അനൂപ് കുറിച്ചത്. സോഷ്യല്‍ മീഡിയയുടെ മനസു കീഴടക്കുകയാണ് കുറിപ്പ്.


അനൂപിന്റെ കുറിപ്പ് ഇങ്ങനെ

"1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ബൗദ്ധിക വിഷയങ്ങളില്‍ അച്ഛനുമായി വഴക്കി‌ട്ട് മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു (അന്ന് അദ്ദേഹത്തിന്റെ പ്രധാന തള്ളല്‍ കാരനായിരുന്നു ഞാന്‍). അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കില്ലാത്തതുകൊണ്ട് കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

2020 - ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു..ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ..."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക