Image

ഇനി ആ ഇഷ്ട നമ്ബറല്ല,​ 2255യില്‍ നിന്ന് പുതിയ നമ്ബറിലേക്ക്,​ ടൊയോട്ടയുടെ ഫെല്‍ഫയറിന് ഫാന്‍സി നമ്ബറിട്ട് മോഹന്‍ലാല്‍

Published on 17 March, 2020
ഇനി ആ ഇഷ്ട നമ്ബറല്ല,​ 2255യില്‍ നിന്ന് പുതിയ നമ്ബറിലേക്ക്,​ ടൊയോട്ടയുടെ ഫെല്‍ഫയറിന് ഫാന്‍സി നമ്ബറിട്ട് മോഹന്‍ലാല്‍

ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ വെല്‍ഫയറിന് പാന്‍സി നമ്ബറിട്ട് സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. മാര്‍ച്ച്‌ ആദ്യവാരം സ്വന്തമാക്കിയ ഈ ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷനും പൂര്‍ത്തിയായി. മോഹന്‍ലാലിന്റെ ഇഷ്ടനമ്ബറായ 2255-ന് പകരം KL 07 CU 2020 എന്ന നമ്ബറാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ആഡംബര സൗകര്യങ്ങളുമായി വെല്‍ഫയര്‍ ഫെബ്രുവരി 26നാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.

ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയമാണ് വാഹനത്തിന്റെ വില. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്‌പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്‌ട്രിക് മോട്ടറുമുണ്ട്.


ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്‌ട്രിക്കലി അഡ്‌ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക