Image

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു

Published on 20 May, 2012
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നവര്‍ക്കും പങ്കുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് ലഭിക്കുന്ന സൌകര്യങ്ങളും ഇതോടെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി നേരിട്ട് ജയില്‍ സന്ദര്‍ശിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളായവരെ പാര്‍പ്പിച്ചിട്ടുള്ള എട്ടാം നമ്പര്‍ ബ്ളോക്കും മന്ത്രി സന്ദര്‍ശിച്ചു. എഡിജിപി ടി.പി. സെന്‍കുമാറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് വിഭാഗം ജയിലില്‍ പരിശോധന നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക