Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം മെയ് 30-ന്

ജോര്‍ജ് പണിക്കര്‍ Published on 16 March, 2020
ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവം മെയ് 30-ന്
ചിക്കാഗോ: കഴിഞ്ഞ 30 വര്‍ഷമായി ഇല്ലിനോയി മലയാളി അസോസിയേഷന്‍ (ഐ.എം.എ) നടത്തിവരുന്ന യുവജനോത്സവം മെയ് 30-നു നടത്താന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

ചിക്കാഗോയിലെ കുട്ടികളുടെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കുവാന്‍ ആദ്യമായി കലോത്സവം സംഘടിപ്പിച്ച സംഘടനയാണ് ഐ.എം.എ. അതുകൊണ്ടുതന്നെ ഈ കലാമേളയുടെ പ്രസക്തി വളരെ വലുതാണ്. ഇന്നു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ ഐ.എം.എയുടെ കലാമേളകളിലൂടെ തങ്ങളുടെ കഴിവുകള്‍ക്ക് മികവു നല്‍കി ഉന്നതങ്ങളില്‍ എത്തിയവരാണ്. കുട്ടികളു#െ സഭാകമ്പവും, ലജ്ജാശീലവും മാറ്റിയെടുത്ത് നേതൃത്വശ്രേണികളിലേക്ക് അവരെ വളര്‍ത്തിയെടുക്കാന്‍ ഐ.എം.എയുടെ കലാമേളകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

സീറോ മലബാര്‍ ഓഡിറ്റോറിയത്തിലെ വിവിധ ഓഡിറ്റോറിയങ്ങളില്‍ വച്ചു മെയ് 30-നു ശനിയാഴ്ച രാവിലെ 9 മണിക്ക് കലാമേളയുടെ തിരശീല ഉയരും. വമ്പിച്ച ഒരു കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഈ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായിക്കഴിഞ്ഞു.

റ്റീനാ സിബു കുളങ്ങര ഈവര്‍ഷത്തെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും. കൂടാതെ അനീസ് സണ്ണി, സുനേന ചാക്കോ, ബ്ലെസി ജോര്‍ജ്, ലിഷാ ജോണി എന്നിവര്‍ കണ്‍വീനര്‍മാര്‍ ആയിരിക്കും. കൂടാതെ മറിയാമ്മ പിള്ള, സിബു മാത്യു, ജോസി കുരിശിങ്കല്‍, റോയി മുളകുന്നം, ജോര്‍ജ് മാത്യു, ജോയി ഇണ്ടിക്കുഴി, ഷാനി ഏബ്രഹാം, പ്രവീണ്‍ തോമസ്, ചന്ദ്രന്‍പിള്ള, സിറിയക് കൂവക്കാട്ടില്‍, ജയ്ബു കുളങ്ങര, രാജന്‍ തലവടി എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ഐ.എം.എയുടെ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക