Image

വയനാട്ടില്‍ നിക്ഷിപ്ത വനഭൂമി കൈയേറിയ ആദിവാസി സംഘടനകളെ ഒഴിപ്പിച്ചു തുടങ്ങി

Published on 20 May, 2012
 വയനാട്ടില്‍ നിക്ഷിപ്ത വനഭൂമി കൈയേറിയ ആദിവാസി സംഘടനകളെ ഒഴിപ്പിച്ചു തുടങ്ങി
 

കല്‍പറ്റ: വയനാട്ടില്‍ നിക്ഷിപ്ത വനഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിച്ചു തുടങ്ങി. രാവിലെ ഒന്‍പതു മണിയോടെയാണ് നോര്‍ത്ത്, സൌത്ത് വയനാട് ഡിഎഫ്ഒമാരുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചത്. ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദിവാസി സംഘടനകള്‍ നിക്ഷിപ്ത വനഭൂമിയില്‍ കൈയേറ്റം ആരംഭിച്ചത്. മാനന്തവാടി തുമ്പച്ചേരിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി സംഘടന കൈയേറിയ ഭൂമിയാണ് ആദ്യം ഒഴിപ്പിച്ചത്. അമ്പതോളം കുടുംബങ്ങളാണ് ഇവിടെ ഭൂമി കൈയേറിയത്. തുടര്‍ന്ന് കമ്പിപ്പാലത്ത് സിപിഐയുടെ ആദിവാസി സംഘടന കൈയേറിയ ഭൂമിയും ഒഴിപ്പിച്ചു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിയന്ത്രണത്തിലുള്ള ആദിവാസി സംഘടനകളും ഭൂമി കൈയേറിയിരുന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ സമാധാന പരമായിട്ടാണ് പുരോഗമിക്കുന്നത്. സംഘര്‍ഷത്തിനോ ചെറുത്തുനില്‍പിനോ മുതിരില്ലെന്ന് സംഘടനകള്‍ നേരത്തെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക