Image

ഹൃദയരാഗശിൽപ്പി (കവിത: ഡോ.എസ്.രമ)

Published on 16 March, 2020
ഹൃദയരാഗശിൽപ്പി  (കവിത: ഡോ.എസ്.രമ)
സാങ്കേതികക്കപ്പുറം 
സാഹിത്യസപര്യയീ 
ജീവിതനിയോഗം... 

അനവദ്യസുന്ദരമനവധി
 ഗാനങ്ങളീ   മലയാളമനസ്സിൻ 
മരതകചെപ്പിലൊരമൂല്യനിധിയാക്കിയീ  മഹാശയൻ... 

മാനുഷിക  മൂല്യങ്ങളുയർത്തു
മീയതുല്യപ്രതിഭയോ.... 
ലാളിത്വത്തെ പ്രതിരൂപമാക്കി... 
കാലഘട്ടത്തിന്റെ സൗഭാഗ്യമായി... 

പ്രണയമവാച്യമൊരനുഭൂതിയാക്കും  ഗാനങ്ങളോ.. 
പ്രണയത്തിനപ്പുറമൊരു 
പ്രകൃതിയെ ചേർത്തോർമ്മിക്കുന്നു. 

മനുഷ്യമനസ്സിൻ ഭാവങ്ങളെ..
അർത്ഥസമ്പുഷ്ടമാശയങ്ങളെയപൂർവ്വ ദൃശ്യവിരുന്നാക്കി.. 
മനസ്സുകളിലൊരിക്കലും 
മായാത്ത ചിത്രങ്ങളാക്കി..

സംഗീതപ്രേമികൾ
ക്കെന്നുമൊരു
സ്വകാര്യയഹങ്കാര 
 മീയപൂർവവ്യക്തിത്വo..

സംഗീതമായി.. 
കവിതയായി.. 
പുസ്തകത്താളുകളിലനുഭവവേദ്യമാകുമക്ഷരമായൊരതുല്യപ്രതിഭയെ തിരിച്ചറിയുമീ 
മലയാളമനസ്സു സമർപ്പിക്കുന്നാത്മാർത്ഥമായി
അംഗീകാരത്തിൻ പൂച്ചെണ്ടുകൾ... 
ആയുരാരോഗ്യസൗഖ്യത്തിനു 
പ്രാർത്ഥനകൾ...


വര: ദേവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക