Image

ചന്ദ്രശേഖരന്‍ വധം: രാഷ്ട്രീയ കൊലപാതകമല്ലെന്നു പറഞ്ഞിട്ടില്ലെന്ന് ഡിജിപി

Published on 20 May, 2012
ചന്ദ്രശേഖരന്‍ വധം: രാഷ്ട്രീയ കൊലപാതകമല്ലെന്നു പറഞ്ഞിട്ടില്ലെന്ന് ഡിജിപി
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. രാവിലെ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ശരിയായ നിലയ്ക്ക് പുരോഗമിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഡിജിപി പറഞ്ഞു. നേരത്തെ ചന്ദ്രശേഖരന്‍വധം രാഷ്ട്രീയ കൊലപാതകമാണോയെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിനു ആ വാക്കിനു വലിയ അര്‍ഥമുണ്ടെന്നും താന്‍ സാധാരണയായി ആ പദം ഉപയോഗിക്കാറില്ലെന്നും ഡിജിപി പറഞ്ഞത് ചര്‍ച്ചയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന രീതിയിലാണ് ഡിജിപി പ്രതികരിച്ചതെന്ന വിധത്തിലായിരുന്നു തുടര്‍ന്നു സിപിഎമ്മിന്റെ പ്രചാരണം. കണ്ണൂരിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡിജിപി ജേക്കബ് പുന്നൂസുമായും കേസന്വേഷണ ചുമതലയുള്ള എഡിജിപി വില്‍സണ്‍ എം പോള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അന്വേഷണ പുരോഗതിയെക്കുറിച്ച് ചര്‍ച്ച നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക