Image

ജനപിന്തുണയുള്ളയാളെ ഫാന്‍സ് സ്വീകരിക്കാന്‍ വരുന്നത് സ്വാഭാവികമല്ലേ; സന്തോഷ് പണ്ഡിറ്റ്

Published on 16 March, 2020
ജനപിന്തുണയുള്ളയാളെ ഫാന്‍സ് സ്വീകരിക്കാന്‍ വരുന്നത് സ്വാഭാവികമല്ലേ; സന്തോഷ് പണ്ഡിറ്റ്

കൊച്ചി വിമാനത്താവളത്തില്‍ റിയാലിറ്റി ഷോ താരം രജിത് കുമാറിനെ സ്വീകരിക്കാന്‍ ആരാധകര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് രജിത് കുമാറിനെ പിന്തുണച്ച്‌ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.


ലക്ഷക്കണക്കിന് ജനപിന്തുണ ഉള്ള ഒരാള്‍ എത്തുമ്ബോള്‍ ഫാന്‍സ് അദ്ദേഹത്തെ സ്വീകരിക്കാന്‍ വരുന്നത് സ്വാഭാവികമല്ലേയെന്ന് പണ്ഡിറ്റ് ചോദിക്കുന്നു. വിമാനത്താവളങ്ങളിലും തിയേറ്ററുകളിലും വിദ്യാലയങ്ങളിലും ജാഗ്രത തുടരുമ്ബോള്‍ എന്തുകൊണ്ട് ബാറുകളില്‍ ഇത് കാണുന്നില്ലെന്നും താരം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം..


ഡോ. രജിത് കുമാര്‍ സാറിന് കട്ട സപ്പോര്‍ട്ടുണ്ടേ.. കേരളത്തിലെത്തിയ ഡോ. രജിത് സാറിന് ആയിര കണക്കിന് ആരാധകരുടെ വക വമ്ബന്‍ സ്വീകരണം…
കൊറോണ ആയിട്ട് പോലും ആയിരങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ ഊഹിക്കാമല്ലോ അദ്ദേഹത്തിന്റെ range എന്താണെന്ന്. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ..


പുറം ലോകവുമായി ഒരു ബന്ധം ഇല്ലാത്ത പ്രോഗ്രാമില്‍ പങ്കെടുത്തിട്ട്, ലക്ഷകണക്കിന് ജനങ്ങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേയ്ക്കു വിടുമ്ബോള്‍ അദ്ദേഹത്തിന്റെ ലക്ഷ കണക്കിന് ഫാന്‍സ് അദ്ദേഹത്തെ സ്വീകരിക്കാന്‍ വരുന്നത് സ്വാഭാവികമല്ലേ ?

കൊറോണ എയര്‍പോര്‍ട്ടില്‍ പോകുമത്രേ.
കൊറോണ സ്‌കൂളില്‍ പോകുമത്രേ..
കൊറോണ പള്ളിയില്‍ പോകുമത്രേ…
കൊറോണ അമ്ബലത്തില്‍ പോകുമത്രേ…
കൊറോണ കല്യാണ വീട്ടില്‍ പോകുമത്രേ..
കൊറോണ സിനിമാ തിയറ്ററില്‍ പോകുമത്രേ..

പക്ഷേ ..കൊറോണ ആയിരങ്ങള്‍ ഒത്തുകൂടി ക്യൂ നില്‍ക്കുന്ന ബവറേജിലും ബാറിലും (മദ്യ ശാലകളില്‍) പോകില്ലത്രേ…കാരണം കൊറോണ വെള്ളമടി നിര്‍ത്തി…..അതാണ്. മദ്യപാനികളെ കണ്ടാല്‍ പാവം കൊറോണക്ക് പേടിയാണ് പോലും..

(വാല്‍കഷ്ണം.. ചുരുങ്ങിയ സമയം കൊണ്ട് ഒരാള്‍ക്കു പ്രശസ്തിയും, ലക്ഷ കണക്കിന് ആരാധകരും ഉണ്ടാകുമ്ബോള്‍ ഉള്ള ചൊറിച്ചില്‍ ആണ് ഇപ്പോള്‍ പലരിലും നാം കാണുന്നത്.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക