Image

ഉണ്ണിക്കൊരു ഊണ്- സഹായനിധി വിതരണം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം Published on 16 March, 2020
 ഉണ്ണിക്കൊരു ഊണ്- സഹായനിധി വിതരണം ചെയ്തു
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ “ഉണ്ണിക്കൊരു ഊണ് “ പദ്ധതിക്കുവേണ്ടി കുട്ടികള്‍ സ്വരൂപിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ സഹായം അര്‍ഹിക്കുന്ന വിവിധ അഗതിമന്ദിരങ്ങളിലെ സഹോദരങ്ങള്‍ക്ക് വിതരണം ചെയ്തു .

പ്രളയ ദുരിതം അനുഭവിച്ച കുടുംബങ്ങള്‍ക്ക് ആട് വിതരണം , വരള്‍ച്ച നേരിട്ട പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം എന്നീ വിജയകരമായ പദ്ധതികള്‍ക്ക് ശേഷമാണ് ക്രിസ്തുമസ് കാലത്തു അഗതിമന്ദിരങ്ങളില്‍ സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്കുന്നതിനുവേണ്ടി ഉണ്ണിക്കൊരു ഊണ് പദ്ധതി നടപ്പിലാക്കിയത് . ക്രിസ്തുമസ് കാലത്തു അനാവശ്യ ചിലവുകള്‍ ഒഴിവാക്കിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കുട്ടികള്‍  പണം സ്വരൂപിച്ചത് . കോട്ടയത്തുള്ള നവജീവന്‍ ട്രസ്റ്റ് , പടമുഖത്തുള്ള സ്‌നേഹമന്ദിരം എന്നിവടങ്ങളിലാണ് സഹായങ്ങള്‍ വിതരണം ചെയ്തത് .

ഇടവക വികാരി ഫാ . തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ . ബിന്‍സ് ചേത്തലില്‍ എന്നിവര്‍ അഗതിമന്ദിരങ്ങളില്‍ നേരിട്ടെത്തിയാണ് സഹായങ്ങള്‍ വിതരണം ചെയ്തത് . അനാവശ്യ ചിലവുകള്‍ ഒഴിവാക്കി , പണം സ്വരൂപിച്ച് , ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മതബോധന സ്കൂളിലെ കുട്ടികളുടെ വിശാലമനസ്കതയെ ഇടവക വികാരിമാര്‍ അഭിനന്ദിച്ചു .കൈക്കാരന്‍മാരും അധ്യാപകരും സിസ്‌റ്റേഴ്‌സും പദ്ധതിക്കുവേണ്ടി പണം സ്വരൂപിക്കുവാന്‍ നേതൃത്വം നല്‍കി .
സ്റ്റീഫന്‍ ചൊളളബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

 ഉണ്ണിക്കൊരു ഊണ്- സഹായനിധി വിതരണം ചെയ്തു
 ഉണ്ണിക്കൊരു ഊണ്- സഹായനിധി വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക