Image

വിരഹം ( കവിത: പുഷ്പ ബേബി തോമസ് )

Published on 16 March, 2020
വിരഹം ( കവിത: പുഷ്പ ബേബി തോമസ് )
മിണ്ടാതെയും 
കേൾക്കാതെയും 
കാണാതെയും ഇരുന്നാൽ 
നീയെൻ്റെ മനസ്സിൽ നിന്ന് 
മാഞ്ഞു പോകുമോ ??

നെഞ്ചിലെ നെരിപ്പോടിൽ 
ആളിപ്പടരുകയല്ലേ ,
നിൻ്റെ ഓർമ്മകൾ ..

ഒന്നായ നിമിഷങ്ങൾ 
കേട്ട സ്വരങ്ങൾ 
പങ്കിട്ട വേദനകൾ .. സ്വപ്നങ്ങൾ ..

വിരഹത്തിൻ്റെ തീജ്വാലയിൽ 
നിന്നിലേക്ക് ഉരുകിച്ചേർന്നിരിക്കുന്നു;
ഞാനിപ്പോൾ 

ഒരു വട്ടം ..
ഒരു വട്ടമെങ്കിലും 
നീ ഓർത്തുവോ ..
നിന്നെ .. നിന്നെ മാത്രം 
കാത്തിരിക്കുന്ന ഈ എന്നെ ????




Join WhatsApp News
RajithaRaj 2020-03-16 08:02:20
Pupaja baby thomas.. kavitha vaayichu.. വിരഹം.... നന്നായിട്ടുണ്ട്... all d best.
Renu 2020-03-21 05:36:13
ആർദ്രം.. മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക