Image

ടൊമിസ്ലേവ് നിക്കോളിക് സെര്‍ബിയന്‍ പ്രസിഡന്റ്

Published on 20 May, 2012
ടൊമിസ്ലേവ് നിക്കോളിക് സെര്‍ബിയന്‍ പ്രസിഡന്റ്
ബെല്‍ഗ്രേഡ്: സെര്‍ബിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവും വലതുപക്ഷ സഹയാത്രികനുമായ ടൊമിസ്ലേവ് നിക്കോളിക്കിനു ജയം. മൂന്നാമൂഴം പ്രതീക്ഷിച്ചു തെരഞ്ഞെടുപ്പിനിറങ്ങിയ പ്രസിഡന്റ് ബോറിസ് ടാഡിക്കിനെയാണു നിക്കോളിക് പരാജയപ്പെടുത്തിയത്. 50.21 ശതമാനം വോട്ടാണ് നിക്കോളിക് നേടിയത്. അതേസമയം, ടാഡിക്കിനു 46 ശതമാനം വോട്ടുമാത്രമാണ് നേടാനായത്. യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക നയങ്ങളാകും പിന്തുടരുകയെന്നു നിക്കോളിക് പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളും പ്രചാരണ സമയത്ത് രാജ്യത്തിന്റെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം തന്നെയാണ് മുഖ്യ ആയുധമാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും വിദേശനിക്ഷേപം കൊണ്ടുവരാനും തങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്നായിരുന്നു ഇരു കക്ഷികളുടെയും വാദം. സെര്‍ബിയന്‍ ജനതയുടെ നിര്‍ണായക തീരുമാനമാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലുണ്ടായതെന്ന് നിക്കോളിക്ക് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കു സെര്‍ബിയന്‍ പ്രൊഗ്രസീവ് പാര്‍ട്ടി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ സെര്‍ബിയയിലെ തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമായി ഉയര്‍ന്നിരുന്നു. രാജ്യത്തിന്റെ വിദേശകടം 31500 കോടി ഡോളറാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക