Image

യാത്ര ( കവിത: രമണിയമ്മാൾ )

Published on 16 March, 2020
യാത്ര  ( കവിത: രമണിയമ്മാൾ )
ഇനി ഞാനുറങ്ങാം..
യാമങ്ങൾ കൊഴിയുന്നതറിയാതെ, അസ്തമിച്ച പകലുകളോർക്കാതെ...

ജീവിത വടവൃക്ഷച്ചുവട്ടിൽ
തണൽ തേടി വന്നവർ,
സമയ തീരങ്ങൾ താണ്ടിയ
ക്ഷീണമകറ്റാനിരുന്നവർ.

ഇനിയും നീ ഉണർന്നിരിക്ക
ബോധത്തിൻ കണ്ണടയൂരി 
ഞാനുറങ്ങാം...
പുകയുന്നു, വിണ്ട നഗ്ന പാദങ്ങൾ തളരുന്നു, 
ദൂരങ്ങൾ അളന്ന തഴമ്പുകൾ 
വിങ്ങുന്നു.
ഇനിയുമുണ്ടെന്നോ ദൂരങ്ങൾ താണ്ടുവാൻ, 
ഇനിയാവതില്ലെനിക്കൊട്ടും
പ്രിയതമേ...

നിന്നെയുണർത്തിയ പേക്കിനാക്കൾ 
പതിയിരിപ്പുണ്ടാമിരുട്ടിൽ ദൂരെ 
ഞാനുമതുകണ്ടു ഞെട്ടിയുണർന്നേക്കാം..

പിന്നിട്ട വഴികളിൽ 
പതിയിരുന്നാക്രമിച്ചു
പിൻതുടർന്നെത്തി-
യുറക്കത്തെ ഹനിക്കുന്നു..

കനംതൂങ്ങി പീളകെട്ടിയ മിഴികളിൽ 
കാലാന്തരത്തിൻ തളർച്ചയുണ്ട്..
തലചായ്ച്ചുറങ്ങട്ടെ നിന്റെ തോളിൽ, 
ബോധത്തിൻ കണ്ണടവച്ചു നീ
ഉറങ്ങാതിരിക്കുക
  

Join WhatsApp News
Shilpa Baby 2020-03-18 07:08:59
Chechy, I had already read the poem... it’s simply superb...♥️♥️♥️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക