അമേരിക്കയില്‍ 50 ലധികം ആളുകള്‍ കൂട്ടം കൂടരുതെന്ന നിര്‍ദ്ദേശവുമായി സി ഡി സി
EMALAYALEE SPECIAL
16-Mar-2020
പി പി ചെറിയാന്‍
EMALAYALEE SPECIAL
16-Mar-2020
പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമ്പതിലധികം ആളുകള്‍ ഒരിടത്തും ഒരുമിച്ച് കൂടരുതെന്ന നിര്‍ദ്ദേശവുമായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്‍ രംഗത്തെത്തി.
എട്ടാഴ്ച വരെ ഈ നിര്‍ദ്ദേശം അമേരിക്കയിലുടനീളം ബാധകമാണെന്നും മാര്‍ച്ച് 15 ഞായര്‍ രാത്രി പുറത്തിറക്കിയ സി ഡി സി യുടെ അറിയിപ്പില്‍ പറയുന്നു.
എന്നാല്‍ ഇതില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ലോക്കല്‍ ഗവണ്മെണ്ടുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്.
കോണ്‍ഫ്രന്‍സുകള്‍, ഫെസ്റ്റിവല്‍സ്, പരേഡുകള്‍, കണ്‍സര്‍ട്ട്, സ്‌പോര്‍ട്ടിങ്ങ് ഇവന്റ്, വിവാഹങ്ങള്‍, ഓര്‍ഗനൈസേഷനുകളുടെ പ്രത്യേക പരിപാടി എന്നിവ ഒഴിവാക്കണമെന്ന് സി ഡി സി ആവശ്യപ്പെട്ടു.
കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ജോണ്‍ ഹോപ്കിങ്ങ്‌സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് അമേരിക്കയിലെ ഇതുവരെ 3499 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായും 63 മരണങ്ങള്‍ സംഭവിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസ് ബാധ ഇതുവരെ ഇതുവരെ ഇവിടെ നിയന്ത്രണാധീനമായിട്ടില്ലെന്നും, പുതിയ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും സി ഡി സി അറിയിച്ചു.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments