Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ നടത്തി

ജോഷി വള്ളിക്കളം Published on 16 March, 2020
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ നടത്തി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം വിമന്‍സ്‌ഡേ ആഘോഷിച്ചു. മാര്‍ച്ച് 7, ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ ഹാളില്‍ വച്ച് നടത്തിയ വനിതാദിന ആഘോഷം കുക്ക് കൗണ്ടി അസോസിയേറ്റ് ജഡ്ജ്‌സ ഞ്ചു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ് ഫോറം പ്രതിനിധി മേഴ്‌സി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. She Holds Equaltiy(SHE) എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടത്തിയത്. വനിതകള്‍ സമൂഹത്തില്‍ സ്വയം പ്രബുദ്ധരായികൊണ്ട് മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് ജഡ്ജ് സഞ്ചു ഉമ്മന്‍ ഉദ്‌ബോധിപ്പിച്ചു. വിമന്‍സ് ഫോറം ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകര പരിപാടികളുടെ അവതാരകമയായിരുന്നു. വനിതാ പ്രതിനിധി ലീല ജോസഫ് ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു. സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി ഫാ. ബിന്‍സ് ചേര്‍ത്തല, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇരുപത് വര്‍ഷത്തിലധികം  അധ്യാപനവൃത്തിയില്‍ സേവനം ചെയ്തിട്ടുള്ള മലയാളി അസോസിയേഷന്‍ അംഗങ്ങളെ യോഗത്തില്‍ ആദരിച്ചു.

വനിതാദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി വ്യത്യസ്തങ്ങളായ മത്സരങ്ങളും നടത്തി. നാല് റൗണ്ടുകളിലായി വിവിധ പ്രായപരിധിയില്‍പ്പെട്ട നാലു പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടത്തിയത്. ഒന്നാം  സ്ഥാനം റോസമ്മ തെനിയംപ്ലാക്കല്‍, ജിനു ജോസ്, ഷീബ ജിജു, ജാസ്മിന്‍ സജി എന്നിവരടങ്ങുന്ന അയണ്‍ ബട്ടര്‍ഫൈസും രണ്ടാം സ്ഥാനം ശാന്തി ജയ്‌സന്‍, സാറാ അനില്‍, ചാരി വെണ്ടന്നൂര്‍, ലത ബില്ലിച്ചന്‍ എന്നിവരടങ്ങുന്ന ഏഞ്ചല്‍സ് ഇന്‍ ഡിസ്‌ഗൈസും, മൂന്നാം സ്ഥാനം ടെസി പുത്തന്‍ വീട്ടില്‍, ജുവി ജോണ്‍, ജിസ് ജോസ്, ഹെലന്‍ എന്നിവരടങ്ങിയ ബ്ലൂ ഡോള്‍ഫിന്‍സും കരസ്ഥമാക്കി. സിബിള്‍ ഫിലിപ്പ്, റേനു തോമസ്, ബ്രിജിറ്റ് ജോര്‍ജ്, ശാലിനി ശിവറാം, ഷിജി അലക്‌സ്, ജോമോള്‍ ചെറിയതില്‍, ജയ കുളങ്ങര, രാജി തോമസ് എന്നിവര്‍ മത്സരങ്ങളുടെ കോഓര്‍ഡിനേറ്റേഴ്‌സ് ആയിരുന്നു. വനിതാദിനത്തോടനുബന്ധിച്ച് രേഖ തോമസ് കുക്കിംഗ് ക്ലാസും, ശാലിനി ശിവറാം തയ്യല്‍ ക്ലാസും, സുശീല ജോണ്‍സന്‍ ഡയറ്റീഷന്റെ ക്ലാസും നടത്തി.

ജസി റിന്‍സി, ഷൈനി ഹരിദാസ്, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ബീന കണ്ണൂക്കാടന്‍, ജൂബി വള്ളിക്കളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ്, ജയ്ബു കളുങ്ങര എന്നിവര്‍ മെഗാ സ്‌പോണ്‍സറായും സിറിയക് കൂവക്കാട്ടില്‍, റോയല്‍ മഹാരാജാസ്, ജോണ്‍സന്‍ കണ്ണൂക്കാടന്‍,  മിസ്പാ എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സറായും മുന്നോട്ട് വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക