Image

മതസൗഹാര്‍ദവും സഭകളുടെ ആശങ്കകളും അതീവ ഗൗരവം സക്കറിയാസ് മാര്‍ നിക്കോളാവോസ്

പി പി ചെറിയാന്‍ Published on 16 March, 2020
മതസൗഹാര്‍ദവും സഭകളുടെ ആശങ്കകളും അതീവ ഗൗരവം സക്കറിയാസ് മാര്‍ നിക്കോളാവോസ്
ന്യൂയോര്‍ക്ക് : വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍  നേതൃത്വം, ഇന്ത്യയിലെ മതസൗഹാര്‍ദവും ക്രിസ്തീയ സഭകളുടെ ആശങ്കകളും വര്‍ദ്ധിച്ച ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡബ്ല്യൂ. സി. സി നേതൃത്വ നിരയിലുള്ള മെത്രാപ്പോലീത്ത സക്കറിയാസ് മാര്‍ നിക്കോളാവോസ്.

ബി.ജെ.പി യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രമീളാദേവി മാര്‍ച്ച് 13നു   മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഭദ്രാസന ആസ്ഥാനത്തു മെത്രാപോലിത്താ സക്കറിയാസ് മാര്‍ നിക്കോളാവോസിനെ സന്ദര്‍ശിച്ച അവസരത്തിലാണ് തിരുമേനി തന്റെ ആശങ്ക അറിയിച്ചത്  . ഭദ്രാസന ആസ്ഥാനത്തു എത്തിച്ചേര്‍ന്ന ഡോ . പ്രമീളാദേവിയെ ഭദ്രാസന ചാന്‍സലര്‍ ഫാ. തോമസ് പോള്‍ സ്വീകരിച്ചു.

പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ . പ്രമീളാദേവിയെ മെത്രാപ്പോലീത്ത ഓര്‍ത്തഡോക്ള്‍സ് സഭയുടെ ആശംസകള്‍ അറിയിച്ചു. സംസ്ഥാന നേതൃത്വ പുനഃസംഘടനക്ക് ശേഷം ബിജെപി ആദ്യമായി നടത്തുന്ന സൗഹൃദ സന്ദര്‍ശനം എന്ന നിലയില്‍ ഈ അവസരം വളരെ വിലപ്പെട്ടതാണ് എന്ന് ഡോ. പ്രമീളാദേവി പറഞ്ഞു.

ഇന്ത്യ പിന്തുടരുന്ന വ്യവസ്ഥാപിത നീതി ന്യായവ്യവസ്ഥയില്‍ വെള്ളം ചേര്‍ക്കാന്‍ കേരളത്തിലെ ചില രാഷ്രീയ കക്ഷികള്‍ ശ്രമിക്കുന്നത് ജനാധിപത്യത്തെ വിലകുറച്ചു കാണുന്നതുകൊണ്ടാണ്. സഭ ഒരിക്കലും ഇല്ലാത്ത അവകാശം പിടിച്ചുപറ്റാനല്ല, അര്‍ഹിക്കുന്ന നീതി നടപ്പാക്കണം എന്നുമാത്രമാണ് എല്ലാവരോടും ആവശ്യപ്പെടുന്നത്. സംസ്ഥാന ബിജെപി നേതൃത്വം ഇക്കാര്യങ്ങള്‍ നീതിയായി വിലയിരുത്തണമെന്നും മെത്രാപോലിത്ത ആവശ്യപ്പെട്ടു.

എല്ലാവരുടെയുമാണ് ഇന്ത്യ; ഇന്ത്യയിലെ വിവിധ മതങ്ങള്‍ തമ്മില്‍ ഐക്യതയോടെ പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനാണ് തന്റെ പാര്‍ട്ടി ശ്രമിക്കുന്നത്. മെത്രാപ്പോലീത്തയുടെ ആശങ്കകള്‍ ഗൗരവത്തോടെ കാണുന്നു. ഉത്തരവാദിത്തം ഏറ്റടുക്കപ്പെട്ടതിനു ശേഷം ആദ്യമായിട്ട് നടത്തുന്ന ഈ സന്ദര്‍ശനം  എന്ന നിലയില്‍ താന്‍ ഈ അവസരത്തെ വളരെ വിലപ്പെട്ടതായി കാണുന്നു. കേരളം എന്നും രാഷ്രീയ നിരീക്ഷകര്‍ക്കു പുതിയ പാഠപുസ്തകമാണെന്നും, ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ ഒഴിവാക്കാതെ പാര്‍ട്ടിയെ കേരളത്തില്‍ വളര്‍ത്താനാകില്ല  എന്നു വ്യക്തമായി തിരിച്ചറിയുന്ന ആളാണ് താനെന്നും പ്രമീളാദേവി കൂട്ടിച്ചേര്‍ത്തു. നീതിയുടെയും ന്യായത്തിന്റെയും വഴിയില്‍ എല്ലാവരേയും സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പമുണ്ടാവുമെന്നും അവര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് കലാവേദി പ്രവര്‍ത്തകരായ സിബി ഡേവിഡ് , ക്രിസ് തോപ്പില്‍, മുന്‍ മലങ്കരസഭാ മാനേജിങ് കമ്മിറ്റി അംഗം കോരസണ്‍ വര്‍ഗീസ് എന്നിവരും സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നു.

Join WhatsApp News
ഫ്രാങ്കോയെ കൂടെ കൂട്ടണം 2020-03-16 06:20:48
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ വിചാരണ കഴിഞ്ഞു ശിക്ഷയനുഭവിക്കാൻ ജയിലിലേക്ക് പോകും. മൈ ലോർഡ് നോട്ട് ദി പോയിന്റ്.👇 "ആദ്ധ്യാത്മിക ഉന്നമനമല്ല, ലൈംഗിക താൽപര്യങ്ങൾ ലക്ഷ്യം വെച്ചുകൊണ്ടാണ് ബിഷപ്പ് പണികൾ തുടർന്നിരുന്നത്." 🔸ഒട്ടു മിക്ക കപട പുരോഹിതരുടെയും പ്രവർത്തനങ്ങൾ "ആദ്ധ്യാത്മിക ഉന്നമനമല്ല, ലൈംഗിക താൽപര്യങ്ങൾ ലക്ഷ്യം വെച്ചുകൊണ്ടാണ്."🔸 ഫ്രാൻസിസ് മാർപ്പാപ്പ ഉടനടി ഫ്രാങ്കോ ബിഷപ്പിന്റെ വൈദിക കുപ്പായം ഊരിക്കാനുള്ള നടപടിയെടുക്കണം. ഇനിയൊട്ടും വൈകിക്കരുത്. വൈകിച്ചാൽ അത് യഥാർത്ഥ വിശ്വാസികൾക്കും ആത്മീയ ചൈതന്യം പകർന്നു നൽകുന്ന നല്ല വൈദികർക്കും കൂടി അപമാനമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക