Image

രജനികാന്തിനെ കുറിച്ച് പറയണോ? അഞ്ച് ലക്ഷം രൂപ തരണം; ശരത് കുമാര്‍

Published on 15 March, 2020
രജനികാന്തിനെ കുറിച്ച് പറയണോ? അഞ്ച് ലക്ഷം രൂപ തരണം; ശരത് കുമാര്‍

നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രസ്താവനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും പാര്‍ട്ടി നേതാവ് മാത്രമായിരിക്കുമെന്നും രജനികാന്ത് പറഞ്ഞിരുന്നു. താരത്തിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങള്‍ സിനിമാ മേഖലയില്‍ നിന്നടക്കം എത്തി. എന്നാല്‍ നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാറിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം, ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്നിവ താന്‍ നല്‍കണമെങ്കില്‍ ആരാണോ ചോദിക്കുന്നത് അയാള്‍ അഞ്ച് ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം എന്നാണ്  ശരത് കുമാര്‍ ആവശ്യപ്പെട്ടത്.

രജനികാന്തിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് നടന്‍ രാഘവേന്ദ്ര ലോറന്‍സും സംവിധായകന്‍ ഭാരതീരാജയും താരത്തെ പ്രശംസിച്ചിരുന്നു. സമൂഹത്തില്‍ ഒരു മാറ്റമുണ്ടാവണമെന്നും അതിന് സാക്ഷിയാവുന്നതിന് വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക