Image

'സ്റ്റേഷന്‍-5' സെറ്റില്‍ 64ാം പിറന്നാള്‍ ആഘോഷിച്ച് ഇന്ദ്രന്‍സ്

Published on 15 March, 2020
'സ്റ്റേഷന്‍-5' സെറ്റില്‍ 64ാം പിറന്നാള്‍ ആഘോഷിച്ച് ഇന്ദ്രന്‍സ്


നടന്‍ ഇന്ദ്രന്‍സ് തന്റെ 64-ാം പിറന്നാള്‍ ആഘോഷിച്ചത് ഷൂട്ടിങ് സെറ്റില്‍. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന 'സ്റ്റേഷന്‍-5' എന്ന പുതിയ ചിത്രത്തിന്റെ അഗളിയിലുള്ള ലോക്കേഷനിലായിരുന്നു കേക്ക് മുറിച്ച് ആഘോഷം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് സര്‍പ്രൈസ് ഒരുക്കിയത്. 

മാപ് ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന 'സ്റ്റേഷന്‍-5' ന്റെ തിരക്കഥയും ഛായാഗ്രഹണവും പ്രതാപ് നായരാണ് നിര്‍വഹിക്കുന്നത്. ഇന്ദ്രന്‍സിനെ കൂടാതെ പ്രയാണ്‍, പ്രിയംവദ, അനൂപ് ചന്ദ്രന്‍, ഐ.എം.വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, നിര്‍മല്‍ പാലാഴി, വിനോദ് കോവൂര്‍, കണ്ണന്‍ പട്ടാമ്പി, ജ്യോതി ചന്ദ്രന്‍, ദിവ്യനീ, ശിവന്‍, കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. റഫീഖ് അഹമ്മദ്,ഹരിലാല്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് കാനത്തൂര്‍ ഈണം പകരുന്നു. എഡിറ്റിങ്-മനോജ് കണ്ണോത്ത്. സാദിഖ്  നെല്ലിയോട്ടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക