Image

ബിജു പൗലോസ് തിരിച്ചുവരുന്നു ! ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗവുമായി നിവിനും എബ്രിഡ് ഷൈനും

Published on 15 March, 2020
ബിജു പൗലോസ് തിരിച്ചുവരുന്നു ! ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗവുമായി നിവിനും എബ്രിഡ് ഷൈനും

നിവിന്‍ പോളി പോലീസ് ഓഫിസറായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. തീയറ്ററില്‍ വലിയ വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നു, ആദ്യ ഭാഗം ഒരുക്കിയ എബ്രിഡ് ഷൈന്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. 1983 എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈന്റെ അഞ്ചാമത്തെ ചിത്രമാകും ഇത്.


നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് കൗമുദി റിപ്പോര്‍ട്ട് ചെയ്തു. ചിത്രം നിര്‍മിക്കുന്നത് പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ്. തുറമുഖം, പടവെട്ട് എന്നീ ചിത്രങ്ങളാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുങ് ഫു മാസ്റ്ററാണ് എബ്രിഡ് ഷൈനിന്റെ അവസാനം ഇറങ്ങിയ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക