Image

'സാവിത്രി അകപ്പെട്ടതുപോലെയുള്ള വിഷമഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്, എന്നാല്‍ നാഗചൈതന്യ എനിക്ക് കിട്ടിയ അമൂല്യ രത്‌നമാണ്'; സാമന്ത

Published on 15 March, 2020
'സാവിത്രി അകപ്പെട്ടതുപോലെയുള്ള വിഷമഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്, എന്നാല്‍ നാഗചൈതന്യ എനിക്ക് കിട്ടിയ അമൂല്യ രത്‌നമാണ്'; സാമന്ത

തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനി തന്റെ മുന്‍ പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുയാണ് ഇപ്പോള്‍. പ്രണയം കാരണം തനിക്ക് നടി സാവിത്രി അകപ്പെട്ടതുപോലെയുള്ള വിഷമഘട്ടം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ താരം സാവിത്രിയുടെ ജീവിതം പറഞ്ഞ 'മഹാനടി' എന്ന ചിത്രത്തിലെ ജെമിനി ഗണേശന്റെ കഥാപാത്രവുമായി മുന്‍ കാമുകനെ താരതമ്യം ചെയ്യുകയും ചെയ്തു. ഒരു തെലുങ്ക് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്.


'സാവത്രി അകപ്പെട്ടതുപോലെയുള്ള വിഷമഘട്ടം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഭാഗ്യം കൊണ്ട് മാത്രമാണ് ഞാന്‍ അതില്‍ നിന്ന് രക്ഷപ്പെട്ടത്. കാരണം ആ ബന്ധം മോശമായാണ് അവസാനിക്കുകയെന്ന തോന്നല്‍ എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. അതിനുശേഷമാണ് നാഗചൈതന്യ എന്റെ ജീവിതത്തിലേക്ക് വന്നത്. എനിക്ക് ഈ ജീവിതത്തില്‍ ലഭിച്ച അമൂല്യ രത്‌നമാണ് അദ്ദേഹം' എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.


അതേസമയം മുന്‍ കാമുകന്റെ പേര് താരം അഭിമുഖത്തില്‍ വെളുപ്പെടുത്തിയിട്ടില്ല. എങ്കിലും അത് നടന്‍ സിദ്ധാര്‍ത്ഥ് ആണെന്നാണ് അഭ്യൂഹങ്ങള്‍. കാരണം നാഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുമ്ബ് സിദ്ധാര്‍ത്ഥുമായി താരം പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക