രാഷ്ട്രത്തിന്റെ നിലനില്‍പ്പിനു ദൈവത്തിലേക്കു തിരിയണം- ട്രംപ്, മാര്‍ച്ച് 15 ഞായര്‍ പ്രാര്‍ത്ഥനാ ദിനം
AMERICA
15-Mar-2020
പി പി ചെറിയാന്‍
AMERICA
15-Mar-2020
പി പി ചെറിയാന്‍

വാഷിങ്ടന്‍: കൊറോണ വൈറസ് രോഗം മൂലം രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെ നേരിടുന്നതിന് ഏറ്റവും ഉചിതമായ മാര്‍ഗം ദൈവത്തിങ്കലേക്കു തിരിയുകയാണെന്ന് ട്വിറ്ററില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറിച്ചു. അമേരിക്കയിലുടനീളം മാര്‍ച്ച് 15 ഞായര്‍ പ്രാര്‍ഥനാ ദിനമായി ആചരിക്കുന്ന പ്രഖ്യാപനത്തിലും ട്രംപ് ഒപ്പു വച്ചു.
ചരിത്രം പരിശോധിക്കുമ്പോള്‍ ഇതിനു മുന്‍പും ഇത്തരം ഗുരുതരമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോളെല്ലാം ദൈവത്തിങ്കലേക്കു കൂടുതല്‍ അടുത്തിരുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ രാജ്യത്തിന്റെ നിലനില്‍പ്പിനും രോഗനിര്‍മാര്‍ജനത്തിനും പ്രാര്‍ഥന അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു പ്രസ്താവന പുറത്തിറക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ട്രംപ് കൂട്ടിച്ചേര്‍ത്തു.
നാല്‍പ്പത്തി ഒമ്പത് സംസ്ഥാനങ്ങളിലായി ഇതുവരെ ആയിരത്തിലധികം കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അമേരിക്കയിലെ 140 മില്യന്‍ മുതല്‍ 214 മില്യന്‍ വരെയുള്ള ജനങ്ങള്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും യുഎസ് സെനറ്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ചൂണ്ടിക്കാട്ടി.




Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments