Image

ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ നിന്നും തൃഷ പിന്‍മാറി

Published on 14 March, 2020
ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ നിന്നും തൃഷ പിന്‍മാറി

ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അറിയിച്ച് തെന്നിന്ത്യന്‍ നടി തൃഷ. തെലുഗു ചിത്രമായ ആചാര്യയില്‍ നിന്നാണ് നടി പിന്‍മാറിയിരിക്കുന്നത്. തൃഷ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ചിലപ്പോള്‍ ചില കാര്യങ്ങള്‍ ആദ്യം സംസാരിച്ചതില്‍ നിന്ന് പിന്നീട് മാറ്റങ്ങള്‍ സംഭവിക്കാം. സര്‍ഗാത്മകതയിലുള്ള ഭിന്നാഭിപ്രായങ്ങള്‍ മൂലം ചിരഞ്ജീവിയുടെ സിനിമയുടെ ഭാഗമാകേണ്ട എന്നാണ് തീരുമാനം. ടീമിന് എല്ലാ വിധ ആശംസകളും. എന്റെ പ്രിയ തെലുഗ് പ്രേക്ഷകരോട് പുതിയ ഒരു നല്ല പ്രെജക്ടിലൂടെ നിങ്ങള്‍ക്കരികിലെത്താമെന്ന് പ്രത്യാശിക്കുന്നു. തൃഷ ട്വീറ്റ് ചെയ്തു.

2006 ല്‍ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സ്റ്റാലിന്‍ എന്ന ചിത്രത്തിലാണ് ചിരഞ്ജീവിയും തൃഷയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല പ്രെഡക്ഷന്‍ കമ്പനിയും മാറ്റിനി എന്റടര്‍ടെയിന്‍മെന്റസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീത സംവിധാനം. 140 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടി റെജീന കസാന്‍ഡ്ര ഒരു പാട്ട് രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ അഭിനയിക്കാനായി അണിയറപ്രവര്‍ത്തകര്‍ മഹേഷ് ബാബുവിനെയും സമീപിക്കാനിരിക്കയാണ്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക