Image

രാധാമണിയായി നവ്യാനായരുടെ 'ഒരുത്തീ'

Published on 14 March, 2020
രാധാമണിയായി നവ്യാനായരുടെ 'ഒരുത്തീ'

നവ്യ നായരെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്ന ചിത്രമാണ് ഒരുത്തീ. ഒരു വീട്ടമ്മയുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. വളരെ സാധാരണക്കാരിയായ വീട്ടമ്മയായ രാധാമണിയായാണ് നവ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഒരുത്തീ പറയുന്നത്. 

സൈജു കുറുപ്പും വിനായകനും ചിത്രത്തില്‍ വേഷമിടുന്നു. കൊച്ചിയിലും 
പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാരരീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളും ഒരുത്തീയില്‍ പരോക്ഷമായി ചൂണ്ടിക്കാണിച്ചുപോകുന്നുണ്ട്.

കെ.പി.എ.സി. ലളിത, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, 
ലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മാണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക