Image

ബിഗിലിനും മാസ്റ്ററിനും വിജയ് വാങ്ങിയ പ്രതിഫലത്തിന്‍റെ കണക്ക് പുറത്തുവിട്ട് ഖുശ്ബു

Published on 14 March, 2020
ബിഗിലിനും മാസ്റ്ററിനും വിജയ് വാങ്ങിയ പ്രതിഫലത്തിന്‍റെ കണക്ക് പുറത്തുവിട്ട് ഖുശ്ബു

നടന്‍ വിജയിന് ആദായനികുതി വകുപ്പ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെ വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ട് നടി ഖുശ്ബു സുന്ദര്‍. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു വിവരങ്ങള്‍ പുറത്ത് വിട്ടത്.


ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന് 80 കോടിയും. ഏപ്രില്‍ 9 നാണ് മാസ്റ്റര്‍ പുറത്തിറങ്ങുന്നത്. നികുതിയുടെ കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നും ഖുശ്ബു വ്യക്തമാക്കി.


മാസ്റ്ററിന്റെ നെയ്വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്‌യിനെ കസ്റ്റഡിയിലെടുത്തത്. വിജയ് നായകനായ ബിഗിലിന്റെ നിര്‍മാണത്തിന് പണം പലിശയ്ക്ക് നല്‍കിയ അന്‍പുചെഴിയാന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.


ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഷൂട്ടിങ് നിര്‍ത്തിവെപ്പിച്ചായിരുന്നു തിരച്ചില്‍ നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക