Image

ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ആചാര്യയില്‍ നിന്ന് തൃഷ പിന്‍മാറി

Published on 14 March, 2020
ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ആചാര്യയില്‍ നിന്ന് തൃഷ പിന്‍മാറി

ചിരഞ്ജീവി നായകനായെത്തുന്ന പുതിയ ചിത്രമാണ് ആചാര്യ. ചിത്രത്തില്‍ തൃഷ നായികയായെത്തുന്നു എന്ന വാര്‍ത്ത നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും താരം പിന്‍മാറുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തൃഷ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.


തുടക്കത്തില്‍ പറഞ്ഞതും ചര്‍ച്ച ചെയ്തതുമായ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നു. സര്‍ഗാത്മകമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ചിരഞ്ജീവി സാറിന്റെ ചിത്രത്തില്‍ ഭാഗമാകാനാകില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ വിജയാശംസകളും - തൃഷ.

കൊരടാല ശിവ ഒരുക്കുന്ന ചിത്രമാണ് ആചാര്യ. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ മണി ശര്‍മ്മയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക