ആറാഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്ന ബില്‍ ഒക്കലഹോമ സെനറ്റ് പാസ്സാക്കി
VARTHA
14-Mar-2020
പി പി ചെറിയാന്‍
VARTHA
14-Mar-2020
പി പി ചെറിയാന്‍

Xഒക്കലഹോമ: ആറാഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്ന ബില്‍ ഒക്കലഹോമ സെനറ്റ് പാസ്സാക്കി.
മാര്‍ച്ച് 12 വ്യാഴാഴ്ച സെനറ്റില്‍ അവതരിപ്പിച്ച ബില്‍ മുപ്പത്തിയാറ് വോട്ടുകളോടെയാണ് പാസ്സാക്കിയത്. എട്ട് പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.
ഹൃദയ സ്പന്ദനം ആരംഭിക്കുന്ന ആറ് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തെ നശിപ്പിക്കുന്നതില്‍ നിന്നും ഡോക്ടര്‍മാരെ വിലക്കുന്ന വ്യവസ്‌കള്‍ ഉള്‍പ്പെടുന്നതാണ് പുതിയബില്‍.
ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകുന്നത് ആറാഴ്ച പ്രായമാകുമ്പോഴാണ്. അതിന് ശേഷം ഗര്‍ഭചിദ്രം അനുവദിക്കാനാവില്ല എന്നാ് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.
ഒക്കലഹോമയില്‍ 20 ആഴ്ച പ്രായമെത്തിയതിന് ശേഷം ഗര്‍ഭചിദ്രം നിരോധിക്കുന്ന നിയമം നിലവിലുണ്ട്.
സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കിയ ബില്‍ ഇനിയും ചില കടമ്പകള്‍ കൂടിക്കടക്കാനുണ്ട്. സെനറ്റ് പാസ്സാക്കിയതിന് ശേഷം ഒക്കലഹോമ ഹൗസും അതിന് ശേഷം ഗവര്‍ണറും അംഗീകരിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments